city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജിഷാ­വധം: തുട­ര­ന്വേ­ഷ­ണം വേ­ണ­മെന്ന കോടതി ഉത്ത­ര­വ് പോലീ­സി­ന് കിട്ടി

ജിഷാ­വധം: തുട­ര­ന്വേ­ഷ­ണം വേ­ണ­മെന്ന കോടതി ഉത്ത­ര­വ് പോലീ­സി­ന് കിട്ടി
നീ­ലേ­ശ്വ­രം: ഗള്‍­ഫു­കാ­ര­നാ­യ മ­ടി­ക്കൈ കൂ­ലോം റോ­ഡി­ലെ രാ­ജേ­ന്ദ്ര­ന്റെ ഭാ­ര്യ ജി­ഷ(25) ഭര്‍­തൃ­ഗൃ­ഹ­ത്തില്‍ കു­ത്തേ­റ്റ് ദാ­രു­ണ­മാ­യി മ­ര­ണ­പ്പെ­ട്ട കേ­സില്‍ തു­ട­ര­ന്വേ­ഷ­ണം ന­ട­ത്ത­ണ­മെ­ന്ന കോ­ട­തി ഉ­ത്ത­ര­വ് പോ­ലീ­സി­ന് ല­ഭി­ച്ചു.

ഇ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ അ­ടു­ത്ത­യാ­ഴ്­ച മു­തല്‍ നീ­ലേ­ശ്വ­രം സി ഐ സി കെ സു­നില്‍ കു­മാ­റി­ന്റെ നേ­തൃ­ത്വ­ത്തില്‍ അ­ന്വേ­ഷ­ണ­മാ­രം­ഭി­ക്കും. ജി­ഷ­യെ കൊ­ല­പ്പെ­ടു­ത്തി­യ കേ­സില്‍ ഭര്‍­തൃ­വീ­ട്ടി­ലെ വേ­ല­ക്കാ­ര­നാ­യി­രു­ന്ന ഒ­റീ­സ്സ സ്വ­ദേ­ശി മ­ദന്‍ മാ­ലി­ക്കി­നെ­യാ­ണ് പോ­ലീ­സ് അ­റ­സ്റ്റ് ചെ­യ്­തി­രു­ന്ന­ത്. കോ­ട­തി റി­മാന്‍ഡ് ചെ­യ്­ത­തി­നെ തു­ടര്‍­ന്ന് ജാ­മ്യം പോ­ലും ല­ഭി­ക്കാ­തെ മ­ദ­നന്‍ ഇ­പ്പോ­ഴും ജ­യി­ലില്‍ ത­ന്നെ ക­ഴി­യു­ക­യാ­ണ്. ഇ­തി­നി­ടെ­യാ­ണ് ജി­ഷ­യെ കൊ­ല­പ്പെ­ടു­ത്തി­യ­ത് മ­ദ­നന്‍ മാ­ത്ര­മ­ല്ലെ­ന്നും മ­റ്റു­ചി­ലര്‍­ക്ക് കൂ­ടി കൊ­ല­യില്‍ പ­ങ്കു­ണ്ടെ­ന്നും പോ­ലീ­സ് അ­ന്വേ­ഷ­ണം ശ­രി­യാ­യ ദി­ശ­യില്‍ ന­ട­ന്നി­ട്ടി­ല്ലെ­ന്നും ചൂ­ണ്ടി­ക്കാ­ട്ടി ജി­ഷ­യു­ടെ പി­താ­വ് കു­ഞ്ഞി­കൃ­ഷ്­ണന്‍ നാ­യര്‍ ജി­ല്ലാ സെ­ഷന്‍­സ് കോ­ട­തി­യില്‍ ഹ­ര­ജി നല്‍­കി­യ­ത്.

ഇ­ക്കാ­ര്യ­ത്തില്‍ കോ­ട­തി പ്രോ­സി­ക്യൂ­ഷ­ന്റെ അ­ഭി­പ്രാ­യം തേ­ടി­യ­തി­നെ തു­ടര്‍­ന്ന് പ്രോ­സി­ക്യൂ­ട്ടര്‍ തു­ട­ര­ന്വേ­ഷ­ണം സം­ബ­ന്ധി­ച്ച് പോ­ലീ­സി­നോ­ട് റി­പോര്‍­ട്ട് ആ­വ­ശ്യ­പ്പെ­ട്ടി­രു­ന്നു. ശ­രി­യാ­യ രീ­തി­യില്‍ ത­ന്നെ­യാ­ണ് ജി­ഷാ­വ­ധ­ക്കേ­സില്‍ അ­ന്വേ­ഷ­ണം ന­ട­ത്തി­യ­തെ­ന്നും ക­വര്‍­ച ന­ട­ത്തു­ക­യെ­ന്ന ല­ക്ഷ്യ­ത്തോ­ടെ മ­ദ­ന­നാ­ണ് ജി­ഷ­യെ കു­ത്തി­ക്കൊ­ല­പ്പെ­ടു­ത്തി­യ­തെ­ന്നും കൊ­ല­പാ­ത­ക­ത്തില്‍ മ­റ്റാര്‍­ക്കെ­ങ്കി­ലും പ­ങ്കു­ള്ള­താ­യി തെ­ളി­വി­ല്ലെ­ന്നും സാ­ഹ­ച­ര്യ തെ­ളി­വു­കള്‍ പോ­ലീ­സ് അ­ന്വേ­ഷ­ണ­ത്തെ സാ­ധൂ­ക­രി­ക്കു­ന്ന­താ­ണെ­ന്നും തു­ട­ര­ന്വേ­ഷ­ണം ആ­വ­ശ്യ­മി­ല്ലെ­ന്നു­മാ­ണ് അ­ന്വേ­ഷ­ണ സം­ഘം പ്രോ­സി­ക്യൂ­ട്ടര്‍­ക്ക് റി­പോര്‍­ട്ട് നല്‍­കി­യ­ത്.

ഈ റി­പോര്‍­ട്ട് പ്രോ­സി­ക്യൂ­ഷന്‍ സ­മര്‍­പി­ച്ച­തോ­ടെ ജി­ഷാ­വ­ധ­ക്കേ­സി­ന്റെ തു­ട­ര­ന്വേ­ഷ­ണം സം­ബ­ന്ധി­ച്ച് തീ­രു­മാ­ന­മെ­ടു­ക്കാന്‍ ജി­ല്ലാ സെ­ഷന്‍­സ് കോ­ട­തി കാ­സര്‍­കോ­ട് അ­തി­വേ­ഗ കോ­ട­തി­യെ ചു­മ­ത­ല­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു. ഒ­രാ­ഴ്­ച മു­മ്പാ­ണ് അ­തി­വേ­ഗ കോ­ട­തി ജി­ഷാ­വ­ധ­ക്കേ­സില്‍ തു­ട­ര­ന്വേ­ഷ­ണം ന­ട­ത്താന്‍ ഉ­ത്ത­ര­വി­ട്ട­ത്.
2012 ഫെ­ബ്രു­വ­രി 19 ന് രാ­ത്രി ഭര്‍­തൃ­വീ­ട്ടി­ലെ അ­ടു­ക്ക­ള­യില്‍ പ­പ്പ­ടം കാ­ച്ചു­മ്പോ­ഴാ­ണ് ജി­ഷ­യെ വീ­ട്ടു­വേ­ല­ക്കാ­ര­നാ­യ മ­ദ­നന്‍ കഠാ­ര കൊ­ണ്ട് കു­ത്തി­ക്കൊ­ല­പ്പെ­ടു­ത്തി­യ­ത്. വീ­ട്ടി­ന­ക­ത്തെ അ­ല­മാ­ര­യില്‍ സൂ­ക്ഷി­ച്ചി­രു­ന്ന സ്വര്‍­ണാ­ഭ­ര­ണ­ങ്ങ­ളും പ­ണ­വും ക­വര്‍ച ചെ­യ്യാ­നു­ള്ള ശ്ര­മം പ­രാ­ജ­യ­പ്പെ­ട്ട­തോ­ടെ­യാ­ണ് മ­ദ­നന്‍ ജി­ഷ­യെ കു­ത്തി­ക്കൊ­ല­പ്പെ­ടു­ത്തി­യ­തെ­ന്നാ­ണ് പോ­ലീ­സ് കോ­ട­തി­യില്‍ സ­മര്‍­പ്പി­ച്ച കു­റ്റ­പ­ത്ര­ത്തില്‍ വ്യ­ക്ത­മാ­ക്കി­യി­ട്ടു­ള്ള­ത്.

എ­ന്നാല്‍ മോ­ഷ­ണ­ത്തി­ന് വേ­ണ്ടി­യ­ല്ല മ­ദ­നന്‍ കൊ­ല­പാ­ത­കം ന­ട­ത്തി­യ­തെ­ന്നും സം­ഭ­വ­ത്തില്‍ ദു­രൂ­ഹ­ത­യു­ണ്ടെ­ന്നു­മാ­ണ് ജി­ഷ­യു­ടെ പി­താ­വ് കു­ഞ്ഞി­കൃ­ഷ്­ണന്‍ നാ­യര്‍ പ­റ­യു­ന്ന­ത്. തു­ട­ര­ന്വേ­ഷ­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി ജി­ഷ­യു­ടെ ഭര്‍­തൃ­സ­ഹോ­ദ­രന്‍ ച­ന്ദ്ര­നെ­യും ഭാ­ര്യ ശ്രീ­ലേ­ഖ­യെ­യും പോ­ലീ­സ് വീ­ണ്ടും ചോ­ദ്യം ചെ­യ്യും.
ഇ­തി­ന് മു­മ്പ് ഇ­രു­വ­രെ­യും പോ­ലീ­സ് വി­ശ­ദ­മാ­യി ചോ­ദ്യം ചെ­യ്­തി­രു­ന്നു. ര­ണ്ടു­പേ­രു­ടെ­യും ര­ഹ­സ്യ­മൊ­ഴി­യും പോ­ലീ­സ് റി­പോര്‍­ട്ടി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ ഹൊ­സ്­ദുര്‍­ഗ് കോ­ട­തി ശേ­ഖ­രി­ച്ചി­രു­ന്നു.

Keywords:  Kasaragod, Nileshwaram, Murder-case, Court, Police, Kerala, Jisha

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia