പോലീസ് പിന്തുടര്‍ന്നു; യുവാവ് ബൈക്കുപേക്ഷിച്ച് പുഴയില്‍ ചാടി
Jun 26, 2017, 12:56 IST
നീലേശ്വരം: (www.kasargodvartha.com 26/06/2017) വാഹന പരിശോധനയ്ക്കിടെ ഹൈവേ പൊലിസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് യുവാവ് ബൈക്ക് ഉപേക്ഷിച്ച് പുഴയില്‍ ചാടി. നീലേശ്വരം മുണ്ടേമ്മാട് ഞായറാഴ്ച വൈകീട്ടാണ് സംഭവം. ദേശീയ പാതയില്‍ പരിശോധന നടത്തുകയായിരുന്ന പോലീസാണ് യുവാവിനെ പിന്തുടര്‍ന്നത്.
ദേശീയപാതയും പിന്നിട് കരുവാച്ചേരിതോട്ടുമ്പുറം റോഡു വഴി മുണ്ടേമ്മാടു വരെയും ഹൈവേ പോലിസ് യുവാവിന് പിറകെ കുതിക്കുകയും ചെയ്തു. ഒടുവില്‍ ഗത്യന്തരമില്ലാതായപ്പോഴാണ് ബൈക്ക് ഉപേക്ഷിച്ച് പുഴയില്‍ ചാടിയത്. ഒടുവില്‍ നീന്തി മറുകര പറ്റുകയും ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിനാലാണ് പിന്തുടര്‍ന്നതെന്നാണ് പോലിസ് ഭാഷ്യം. എന്നാല്‍ മദ്യപിച്ച ഒരാള്‍ക്ക് പുഴ നീന്തിക്കടക്കാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വാഹനത്തെ പിന്തുടര്‍ന്നു പിടികൂടരുതെന്ന നിര്‍ദേശം നിലനില്‍ക്കേ ഹൈവേ പോലീസിന്റെ നടപടി കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് നല്ല ഒഴുക്കുണ്ടായിരുന്ന പുഴയില്‍ ചാടിയ യുവാവിന് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കില്‍ ആര് സമാധാനം പറയുമായിരുന്നുവെന്നാണ് നാട്ടുകാരുടെ ചോദ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Police, Youth, River, Bike, Neeleswaram, Police follow; Man jumped into river.