തടവുചാട്ടക്കാരെ കുറിച്ച് കഥകള്‍ പലവിധം; പോലീസിന് കണ്ഫ്യൂഷന്
Dec 2, 2012, 23:15 IST
Muhammed Rashid |
പ്രതികളെ ഓരോ സ്ഥലത്ത് കണ്ടുവെന്ന് ഓരോ ആളും പറയുമ്പോള്‍ അങ്ങോട്ടേക്ക് പോലീസ് വണ്ടിവിടുകയാണ്. അവിടെ പോലീസ് എത്തുമ്പോഴേക്കും തടവുചാടിയ വൈദഗ്ധ്യമുള്ള പ്രതികള്‍ അവിടെനിന്നും മുങ്ങി മറ്റൊരു കേന്ദ്രത്തില്‍ പൊങ്ങുകയാണ്.
Tekken Rajan |
എന്നാല്‍ തെക്കന്രാജന് ബൈക്കില്‍ സഞ്ചരിക്കാന്കൂട്ടാക്കാതെ മറ്റൊരു വഴിക്കാണത്രെ രക്ഷപ്പെട്ടത്. ഏതായാലും ഇരുവരും ഇപ്പോള്‍ കാടിറങ്ങിയിട്ടുണ്ടെന്ന കാര്യം പോലീസ് സമ്മതിക്കുന്നു. ഞായറാഴ്ച പ്രതികള്‍ക്ക് വേണ്ടി ദേശീയ പാതയില്‍ പോലീസ് വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തി. നേരത്തേ പിടിയിലായ രാജേഷ് കാടിറങ്ങിവന്ന് പോലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നുവെന്നും അയാളെ പോലീസ് അന്വേഷണത്തില്‍ പിടിച്ചുവെന്ന അവകാശവാദം ശരിയല്ലെന്നും നാട്ടുകാര്‍ക്കിടയില്‍ ശ്രുതിയുണ്ട്.
ജയില്‍ചാട്ട സംഭവത്തിന് പത്തുനാള്‍ പിന്നിട്ടുവെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിയാത്തതിന്റെ ജാള്യതയില്‍ കഴിയുന്ന പോലീസിനെ നാട്ടില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ വളരെയേറെ കണ്ഫ്യൂഷനിലാക്കിയിട്ടുണ്ട്. അതിനിടയിലും പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് പോലീസ്.
Keywords : Kasaragod, Sub-jail, Accuse, Escaped, Police, Rasheed, Rajan, Ammangod, Karnataka, Bovikanam, Kerala, Malayalam News, Police confused on jail escape case