പതാകയും ബാനറും നശിപ്പിച്ചുവെന്ന് പരസ്യമായി പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു
Jul 24, 2018, 13:22 IST
നീലേശ്വരം: (www.kasargodvartha.com 24.07.2018) പതാകയും ബാനറും നശിപ്പിച്ചുവെന്ന് പരസ്യമായി പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ, എസ്എഫ്ഐ പതാകകളും ബാനറുകളും നശിപ്പിച്ചത് പരസ്യമായി തുറന്ന് പറഞ്ഞ കോണ്‍ഗ്രസ് കിനാനൂര്‍ കരിന്തളം മണ്ഡലം പ്രസിഡണ്ടായ ഉമേശന്‍ വേളൂരിനെതിരെയാണ് പോലീസ് കേസെടുത്തത്.
തോളേനിയില്‍ നടന്ന കോണ്‍ഗ്രസിന്റെ പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോഴാണ് ഉമേശന്‍ ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും പതാകളും ബാനറും നശിപ്പിച്ച കാര്യം സമ്മതിച്ചത്. കിനാനൂര്‍ കരിന്തളം ആട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രവേശനോത്സവത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളെജ് പരിസരത്ത് കൊടിതോരണങ്ങള്‍, ഫ്ളക്സുകള്‍ എന്നിവ സ്ഥാപിച്ചിരുന്നു. അത് അന്ന് രാത്രിതന്നെ നശിപ്പിക്കപ്പെട്ടിരുന്നു. ഇത് ചെയ്തത് തങ്ങളാണെന്നാണ് ഉമേഷ് പ്രസംഗത്തിനിടെ പ്രവര്‍ത്തകരോട് സമ്മതിക്കുന്നത്.
നമുക്ക് അവരുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കാമെങ്കില്‍ എന്ത് കൊണ്ട് സിപഎമ്മിന്റെ വളര്‍ച്ച തടഞ്ഞുകൂടാ എന്നും വീഡിയോ ദൃശ്യങ്ങളില്‍ ചോദിക്കുന്നുണ്ട്. വീഡിയോ ദൃശ്യം പുറത്ത് വന്നതോടെ ഡി.വൈ.എഫ്.ഐയും. എസ്.എഫ്.ഐയും പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
Related News:
ഡി വൈ എഫ് ഐയുടെയും എസ് എഫ് ഐയുടെയും പതാകകളും ബാനറും നശിപ്പിച്ചതായി പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് വെട്ടിലായി; വീഡിയോ പുറത്ത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Congress, Leader, case, Police, Police case against Congress leader for demolishing Flags
< !- START disable copy paste -->