city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസ് അക്രമത്തിനെതിരെ ലീഗ് നേതാക്കള്‍ക്ക് മൗനമെന്ന് എം എസ് എഫ്; മണ്ഡലം പ്രസിഡണ്ട് രാജി ഭീഷണി മുഴക്കി, പ്രവര്‍ത്തകര്‍ ഒന്നടങ്കം പാര്‍ട്ടി വിടുമെന്നും മുന്നറിയിപ്പ്

കാസര്‍കോട്: (www.kasargodvartha.com 05.12.2017) പോലീസ് അക്രമത്തിനെതിരെ ലീഗ് നേതാക്കള്‍ക്ക് മൗനമെന്ന് എം എസ് എഫ് മണ്ഡലം പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് രാജി ഭീഷണി മുഴക്കി. പ്രവര്‍ത്തകര്‍ ഒന്നടങ്കം പാര്‍ട്ടി വിടുമെന്നും യോഗം മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിക്കും എം എസ് എഫ് ജില്ലാ കമ്മിറ്റിക്കും മുന്നറിയിപ്പ് നല്‍കി.

കാസര്‍കോട് മുനിസിപ്പല്‍ ലീഗ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിനെതിരെ പ്രതിഷേധം രൂക്ഷമായത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ശക്തമായ തീരുമാനം ലീഗ് നേതൃത്വം എടുത്തില്ലെങ്കില്‍ ഒരു പരിപാടിയുമായി സഹകരിക്കില്ലെന്ന് യോഗം പ്രഖ്യാപിച്ചു. പാര്‍ട്ടിയില്‍ നിന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ മണ്ഡലം പ്രസിഡണ്ട് സ്ഥാനം രാജിവെക്കുമെന്ന് അനസ് എതിര്‍ത്തോട് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 

2017 ഫൈബ്രുവരി 28 ന് എം.എസ്.എഫ് ജില്ലാ- മണ്ഡലം പ്രസിഡണ്ടുമാരെ കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് പോലീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രവര്‍ത്തകര്‍ പൊട്ടിത്തെറിച്ചത്. പോലീസ് സ്റ്റേഷന്‍ അക്രമവുമായി ബന്ധപ്പെട്ട് കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി അയഞ്ഞ സമീപനമാണ് സ്വീകരിച്ചതെന്ന് പ്രവര്‍ത്തക സമിതി വിലയിരുത്തി. സംഭവത്തില്‍ മുസ്ലിം ലീഗ് മണ്ഡലം- ജില്ലാ കമ്മിറ്റിയുടെ ഭാഗത്തു നിന്നും കാര്യമായ ഇടപെടല്‍ നടന്നില്ലെന്നും കേസിനാവശ്യമായ ഭീമമായ ചിലവുകള്‍ കണ്ടെത്താന്‍ എം.എസ്.എഫിന് കഴിയില്ലെന്നും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസിലുണ്ടെന്നും നേതാക്കള്‍ പറയുന്നു. 

ആരോപണം ഉന്നയിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ പങ്കെടുത്ത അനുമോദന പരിപാടിയില്‍ പങ്കെടുത്തതിനെതിരെ എം.എല്‍.എക്കെതിരെയും പ്രവര്‍ത്തക സമിതിയില്‍ പ്രതിഷേധം ഉയര്‍ന്നു. മനുഷ്യാവകാശ കമ്മീഷന്‍, യൂത്ത് കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, പോലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവയ്ക്ക് എം എസ് എഫ് പരാതി നല്‍കിയിരുന്നു. എം എസ് എഫ് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് ജില്ലാ പ്രസിഡണ്ടായിരുന്ന ആബിദ് ആറങ്ങാടി, കാസര്‍കോട് ഗവ. കോളജിലെ വിദ്യാര്‍ത്ഥിയായ സിദ്ദീഖ് ഉള്‍പെടെ നാല് പ്രവര്‍ത്തകര്‍ എന്നിവരെ പോലീസ് മര്‍ദിച്ചതായാണ് എം എസ് എഫ് ആരോപിക്കുന്നത്. സംഭവത്തില്‍ സ്വകാര്യ അന്യായവും എം എസ് എഫ് കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.


Keywords:  Kasaragod, Kerala, news, MSF, Police, Attack, Threatening, Police attack issue; MSF against Muslim League
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia