വാഹനങ്ങള്‍ക്ക് നിയമവിരുദ്ധമായി ഫാന്‍സി നമ്പര്‍പ്ലേറ്റുകളും കൂളിങ്ങ് ഫിലിമുകളും നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്
Oct 31, 2017, 23:44 IST
കാസര്‍കോട്: (www.kasargodvartha.com 31.10.2017) വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന നിയമങ്ങള്‍ക്ക് വിരുദ്ധമായി നിയമപരമല്ലാത്ത അളവിലും ആകൃതിയിലുമുള്ള ഫാന്‍സി നമ്പര്‍ പ്ലേറ്റുകളും കൂളിങ്ങ് ഫിലിമുകളും മറ്റും നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നറിയപ്പുമായി പോലീസ് നോട്ടീസിറക്കി. നിയമം ലംഘിച്ചുള്ള ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍, കൂളിങ്ങ് ഫിലിമുകള്‍, ബൈബീം ലൈറ്റ്, ഫാന്‍സി ലൈറ്റ്, ഉച്ചത്തിലുള്ളതും കാത് തുളച്ചുകയറുന്ന വിധത്തില്‍ അരോചകവുമായ ഹോണുകള്‍, സൈലന്‍സറുകള്‍ എന്നിവ നിര്‍മിച്ച് നല്‍കുകയും വില്‍പന നടത്തുകയും ഫിറ്റ് ചെയ്തുകൊടുക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് നോട്ടീസ് പതിച്ചത്.
ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം സ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കുമെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Police, Kasaragod, News, Car, Bike, Notice, Police action against auto accessories sellers.