ഉപ്പളയിലെ സാമൂഹ്യവിരുദ്ധ-പൂവാല ശല്യം: പോലീസ് നടപടി ആരംഭിച്ചു
Sep 18, 2014, 08:28 IST
ഉപ്പള: (www.kasargodvartha.com 18.09.2014) ഉപ്പള ബസ് സ്റ്റാന്‍ഡ് പരിസരത്തെ സാമൂഹ്യ വിരുദ്ധരെയും പൂവാലന്മാരെയും അമര്‍ച്ച ചെയ്യാന്‍ പോലീസ് നടപടി ആരംഭിച്ചു. കാസര്‍കോട് വാര്‍ത്ത സെപ്തംബര്‍ 16 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ള ഷാഡോ പോലീസ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിലയുറപ്പിച്ച് സാമൂഹ്യവിരുദ്ധരേയും പൂവാലന്മാരെയും നിരീക്ഷിക്കും. ഇതിന് പുറമെ ഉപ്പളയിലെ കണ്ട്രോള് റൂമില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു.
നേരത്തെ രണ്ട് പോലീസുകാരുണ്ടായിരുന്നത് ഇപ്പോള്‍ ഏഴാക്കിയിട്ടുണ്ട്. ഇതിന് പുറമെ മഞ്ചേശ്വരം സ്റ്റേഷനില്‍ നിന്നുള്ള ഏഴ് പോലീസുകാരെയും ടൗണില്‍ നിയോഗിച്ചിട്ടുണ്ട്. ഉപ്പള ബസ് സ്റ്റാന്‍ഡ് പരിസരം കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരും പൂവാലന്മാരും മദ്യ-മയക്കുമരുന്ന് ഇടപാടുകാരും അഴിഞ്ഞാടുന്നതിനെതിരെ വ്യാപാരികള്‍ ഉള്‍പെടെയുള്ള നാട്ടുകാര്‍ പരാതിയുമായി രംഗത്ത് വന്നിരുന്നു.
Related News:
ഉപ്പള ബസ് സ്റ്റാന്‍ഡില്‍ സാമൂഹ്യ വിരുദ്ധരും പൂവാലന്മാരും വിലസുന്നു; കാഴ്ചക്കാരായി പോലീസ്
Also Read:
മുന്‍ ഡിജിപി ശങ്കര്‍ ബറുവ ആത്മഹത്യ ചെയ്തു
Keywords: Kasaragod, Kerala, Uppala, Police, Bus stand, Shadow Police, Natives, Complaint, Liquor, Manjeshwaram Police Station,
Advertisement: