അമ്മയുടെയും മകളുടെയും മരണത്തിനിടയാക്കിയ അപകടം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍
Jan 22, 2018, 11:17 IST
കാസര്‍കോട്: (www.kasargodvartha.com 22.01.2018) പൊയ്‌നാച്ചിയില്‍ അമ്മയുടെയും മകളുടെയും മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ മുക്കാഷോ (41)യെയാണ് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാര്‍ അറസ്റ്റു ചെയ്തത്. മുക്കാഷോയ്‌ക്കെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് നാടിനെ ഒന്നടങ്കം നടുക്കിയ അപകടമുണ്ടായത്.
ദമ്പതികളും കുട്ടിയും സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷയില്‍ നിയന്ത്രണംവിട്ട് ചരക്കു ലോറി ഇടിക്കുകയും തുടര്‍ന്ന് കുഴിയിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷയ്ക്കു മുകളില്‍ ലോറി വീണ് അമ്മയും മകളും ദാരുണമായി മരണപ്പെടുകയുമായിരുന്നു. ബെണ്ടിച്ചാല്‍ കനിയംകുണ്ടിലെ രാജന്റെ ഭാര്യ ശോഭ (37), മകള്‍ വിസ്മയ (13) എന്നിവരാണ് മരിച്ചത്. രാജനെയും ഓട്ടോഡ്രൈവര്‍ അബ്ദുല്‍ ഖാദറെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാജന്‍- ശോഭ ദമ്പതികളുടെ മൂത്തമകള്‍ മായയുടെ ആറു മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് ചോറൂണിനായി പുല്ലൂരിലെ വീട്ടിലേക്ക് കുടുംബം അബ്ദുല്‍ ഖാദറിന്റെ ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍ പൊയ്‌നാച്ചി പെട്രോള്‍ പമ്പിനടുത്താണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട് പാഞ്ഞുവന്ന ചരക്ക് ലോറി ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് റോഡരികിലെ കുഴിയിലേക്ക് ഓട്ടോറിക്ഷ മറിയുന്നതിനിടെ രാജനും അബ്ദുല്‍ ഖാദറും പുറത്തേക്ക് തെറിച്ചുവീണെങ്കിലും ശോഭയും വിസ്മയയും ഓട്ടോറിക്ഷയില്‍ കുടുങ്ങുകയായിരുന്നു. ഇവര്‍ ഓട്ടോയില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ചരക്ക് ലോറി വന്ന് മുകളില്‍ വീണത്. ഇതോടെ ഇരുവരും തത്ക്ഷണം തന്നെ മരണപ്പെടുകയായിരുന്നു.
ഓട്ടോറിക്ഷ പൂര്‍ണമായും തകരുകയും ചെയ്തു. ചരക്ക് ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ലോറി ഡ്രൈവറെയും ക്ലീനറെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും നിസാരപരിക്കേറ്റതിനാല്‍ ഇരുവര്‍ക്കും ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. ഡ്രൈവര്‍ക്കെതിരെ പിന്നീട് കേസെടുത്ത പോലീസ് തിങ്കളാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, arrest, Police, Case, Auto-rickshaw, Hospital, Injured, Accident, Poinachi Accident; Driver arrested.