ജോര്‍ജ് കൊല്ലപ്പെട്ടത് സുഹൃത്തുക്കളുടെ തന്നെ വെടിയേറ്റ്; 2 പേര്‍ അറസ്റ്റില്‍
Dec 13, 2018, 22:03 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 13.12.2018) കര്‍ണാടക വനാതിര്‍ത്തിയില്‍ മുണ്ടറോട്ട് റേഞ്ചിലെ താന്നിത്തട്ടില്‍ തയ്യേനി സ്വദേശിയായ ജോര്‍ജ് താന്നിക്കല്‍ കൊച്ച് (50) വെടിയേറ്റു കൊല്ലപ്പെട്ട സംഭവം വഴിത്തിരിവില്‍. നായാട്ടുസംഘത്തിന്റെ ആക്രമണത്തിലല്ല, ഒപ്പമുണ്ടായിരുന്നവരുടെ തന്നെ വെടിയേറ്റാണ് ജോര്‍ജ് കൊല്ലപ്പെട്ടതെന്ന് ബാഗമണ്ഡലം പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ ജോര്‍ജിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.
താന്നിത്തട്ടിലെ ചന്ദ്രന്‍, അശോകന്‍ എന്നിവരെയാണ് ഐ പി സി സെക്ഷന്‍ 304 മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും ആംസ് ആക്ട് പ്രകാരവും കേസെടുത്ത് പോലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ജോര്‍ജും സുഹൃത്തുക്കളായ ചന്ദ്രനും അശോകനും ചേര്‍ന്ന് നായാട്ടിനായി കര്‍ണാടക തയ്യേനി നിബിഢ വനത്തിലേക്ക് പോയത്. തുടര്‍ന്ന് രാത്രിയോടെ ചിറ്റാരിക്കാലിലെത്തിയ ചന്ദ്രനും അശോകനും അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് ജോര്‍ജ് കൊല്ലപ്പെട്ടതായി നാട്ടുകാരോട് പറയുകയായിരുന്നു.
നാട്ടുകാര്‍ കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരെയും ബാഗമണ്ഡലം പോലീസിനെയും വിവരമറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. രാത്രിയായതിനാല്‍ നിബിഢ വനത്തിലേക്ക് പോകാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആരെയും അനുവദിച്ചില്ല. ബുധനാഴ്ച രാവിലെ ചന്ദ്രനെയും അശോകനെയും കൂട്ടി സ്ഥലത്തെത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
അശോകന്റെയും ചന്ദ്രന്റെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് നായാട്ടുസംഘത്തിന്റെ ആക്രമണത്തിലല്ല തങ്ങളുടെ തന്നെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടിയാണ് ജോര്‍ജ് കൊല്ലപ്പെട്ടതെന്നും പ്രതികള്‍ വ്യക്തമാക്കിയത്.
Related News:
ജോര്‍ജ് കൊല്ലപ്പെട്ടത് നായാട്ടു സംഘത്തിന്റെ വെടിയേറ്റ്; 3 വെടിയുണ്ട ശരീരത്തില്‍ തുളഞ്ഞുകയറി, വെടിവെച്ചത് മാവോയിസ്റ്റുകളാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി
കര്‍ണാടക വനാതിര്‍ത്തിയില്‍ കാസര്‍കോട് സ്വദേശി വെടിയേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍, ഒരാളെകുറിച്ച് വിവരമില്ല
താന്നിത്തട്ടിലെ ചന്ദ്രന്‍, അശോകന്‍ എന്നിവരെയാണ് ഐ പി സി സെക്ഷന്‍ 304 മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും ആംസ് ആക്ട് പ്രകാരവും കേസെടുത്ത് പോലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ജോര്‍ജും സുഹൃത്തുക്കളായ ചന്ദ്രനും അശോകനും ചേര്‍ന്ന് നായാട്ടിനായി കര്‍ണാടക തയ്യേനി നിബിഢ വനത്തിലേക്ക് പോയത്. തുടര്‍ന്ന് രാത്രിയോടെ ചിറ്റാരിക്കാലിലെത്തിയ ചന്ദ്രനും അശോകനും അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് ജോര്‍ജ് കൊല്ലപ്പെട്ടതായി നാട്ടുകാരോട് പറയുകയായിരുന്നു.
നാട്ടുകാര്‍ കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരെയും ബാഗമണ്ഡലം പോലീസിനെയും വിവരമറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. രാത്രിയായതിനാല്‍ നിബിഢ വനത്തിലേക്ക് പോകാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആരെയും അനുവദിച്ചില്ല. ബുധനാഴ്ച രാവിലെ ചന്ദ്രനെയും അശോകനെയും കൂട്ടി സ്ഥലത്തെത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
അശോകന്റെയും ചന്ദ്രന്റെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് നായാട്ടുസംഘത്തിന്റെ ആക്രമണത്തിലല്ല തങ്ങളുടെ തന്നെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടിയാണ് ജോര്‍ജ് കൊല്ലപ്പെട്ടതെന്നും പ്രതികള്‍ വ്യക്തമാക്കിയത്.
Related News:
ജോര്‍ജ് കൊല്ലപ്പെട്ടത് നായാട്ടു സംഘത്തിന്റെ വെടിയേറ്റ്; 3 വെടിയുണ്ട ശരീരത്തില്‍ തുളഞ്ഞുകയറി, വെടിവെച്ചത് മാവോയിസ്റ്റുകളാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chittarikkal, Murder, Arrest, Kasaragod, News, Death, Friends, 'Poacher' shot dead by friends and not another group: Kodagu police, Two friends charged with culpable homicide