പിണറായിയുടെ കടലാടിപാറാ സന്ദര്‍ശനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ. സുരേന്ദ്രന്
Dec 24, 2013, 19:00 IST
കാസര്‍കോട്: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ചൊവ്വാഴ്ച കിനാനൂര്‍-കരിന്തളം കടലാടിപ്പാറയില്‍ സന്ദര്‍ശനം നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനും അവരുടെ കണ്ണില്‍ പൊടിയിടാനുമാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പിണറായിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കോഴിക്കോട്ടെ ചക്കിട്ടപാറയിലും, കടലാടിപാറയിലും, കാട്ടൂരിലും ഖനനാനുമതി നല്കിയ അന്നത്തെ വ്യവസായവകുപ്പ് മന്ത്രിയും സി.ഐ.ടി.യു. നേതാവുമായ എളമരം കരീമിനെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അഴിമതിക്ക് കളമൊരുക്കിയ ഈ മൂന്ന് ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച എളമരം കരീമിനെ പാര്‍ട്ടി സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഖനനം സ്വകാര്യ മേഖലയില്‍ പാടില്ലെന്നും പൊതുമേഖലയില്‍ മാത്രമെ നല്കാവു എന്നുമാണ് സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാട്.
പാര്‍ട്ടിയുടെ പ്ലീനത്തിലും ചര്‍ചചെയ്ത് അംഗീകരിച്ചത് ഇത്തരം കാര്യങ്ങളാണ്. ഇതിന് വിപരീതമായി കുത്തക കമ്പനികള്‍ക്കും കളങ്കിതര്‍ക്കും ഖനനത്തിന് അനുമതി നല്‍കിയതിലെ ജാള്യത മറക്കാനാണ് പിണറായി കടലാടിപ്പാറ സന്ദര്‍ശിക്കുന്നത്. പൊതുമേഖല സ്ഥാപനത്തിന്റെ അപേക്ഷ തള്ളിയാണ് സ്വകാര്യ കമ്പനികള്‍ക്ക് എളമരം കരീം ഖനനാനുമതി നല്‍കിയത്. ഇത്തരം വന്‍കിട കമ്പനികളുടെ ഏജന്റുമാരായി സി.പി.എമ്മും, കോണ്‍ഗ്രസും, മുസ്ലിം ലീഗും പ്രവര്‍ത്തിക്കുകയാണ്.
ക്വാറി മാഫിയയില്‍ നിന്നും ലക്ഷങ്ങള്‍ കോഴവാങ്ങി വടകരയില്‍ ബി.ജെ.പി. പ്രവര്‍ത്തകനെ സി.പി.എം. ബോംബെറിഞ്ഞ് കൊന്നത് ഇതിന് ഉദാഹരണമാണെന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടി. കെ.പി.സി.സി. പ്രസിഡന്റ് രമേഷ് ചെന്നിത്തലയും ചീഫ് വിപ്പ് പി.സി. ജോര്‍ജും ആവശ്യപ്പെട്ടിട്ടും ഖനനാനുമതി റദ്ദാക്കാന്‍ ഇനിയും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സ്വന്തം പിതൃത്വത്തെ ചോദ്യംചെയ്യാനാണ് കടലാടിപ്പാറയില്‍ പിണറായി വിജയിന് പോകുന്നതെന്ന് സുരേന്ദ്രന് കളിയാക്കി. ഖനനാനുമതി പിന്‍വലിച്ചില്ലെങ്കില്‍ ബി.ജെ.പി. പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകും.
അടയ്ക്ക നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം സിഗരറ്റ് മാഫിയകളെ സഹായിക്കാനാണെന്ന് സുരേന്ദ്രന് കുറ്റപ്പെടുത്തി. റോബര്‍ട്ട് വധേര, ചിദമ്പരം എന്നിവരാണ് അടയ്ക്ക നിരോധത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ക്യാന്‍സര്‍ ഇല്ലാതാക്കാന്‍ ആദ്യം നിരോധിക്കേണ്ടത് സിഗരറ്റാണെന്നും സുരേന്ദ്രന് പറഞ്ഞു. മന്ത്രി വീരപ്പമൊയ്ലി അടക്കനിരോധിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും, സുപ്രീകോടതിയില്‍ കേന്ദ്ര ആരോഗ്യവകുപ്പ് നല്കുന്ന മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കേണ്ടതെന്ന് സുരേന്ദ്രന് ആവ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്തും സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Pinarayi-Vijayan, BJP, K. Surendran, Adv. Srikanth, Press meet, Kasaragod, Kerala, PJP criticizes Pinarayi's Kadaladipara visit, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752