നീലേശ്വരത്തെ വി എസ് ഓട്ടോസ്റ്റാന്‍ഡില്‍ പിണറായിയുടെ കൂറ്റന്‍ ഫ്ളക്സ്
May 16, 2017, 11:35 IST
നീലേശ്വരം: (www.kasargodvartha.com 16/05/2017) എന്നും വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്ന നീലേശ്വരം വി എസ് ഓട്ടോസ്റ്റാന്‍ഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നു. ആദ്യമന്ത്രിസഭയുടെ 60 -ാം വാര്‍ഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രി നീലേശ്വരത്ത് വന്നപ്പോഴാണ് വി എസ് ഓട്ടോ സ്റ്റാന്‍ഡില്‍ പിണറായി വിജയന്റെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്.
നീലേശ്വരത്ത് വ്യാപകമായി പിണറായി വിജയന്റെ പൂര്ണക്കായ ചിത്രത്തോടുകൂടിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും അതിലൊക്കെ മുഖ്യമന്ത്രിയെ നീലേശ്വരത്തേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള വാക്കുകളാണുണ്ടായിരുന്നത്. എന്നാല്‍ വി എസ് പക്ഷത്തിന്റെ കുത്തകയായ വി എസ് ഓട്ടോസ്റ്റാന്‍ഡില്‍ ഇത്തരം വാക്കുകളൊന്നുമില്ല.
'അടി പതറാതെ, ഇമ വെട്ടാതെ കേരളത്തെ സംരക്ഷിക്കുന്ന സഖാവിന് അഭിവാദ്യങ്ങള്‍' എന്ന മുദ്രാവാക്യവുമായി ചുവന്ന നീലേശ്വരം നവമാധ്യമ കൂട്ടായ്മയാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. വി എസിന്റെ രണ്ട് ബോര്‍ഡുകള്‍ക്ക് തൊട്ടടുത്ത് തന്നെയാണ് പിണറായിയുടെയും ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. ഔദ്യോഗിക പക്ഷത്തോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് സി ഐ ടി യു സംഘടനാ പ്രവര്‍ത്തനം നിശ്ചലമായ വി എസ് ഓട്ടോ സ്റ്റാന്‍ഡില്‍ ഏരിയാ നേതൃത്വം നേരിട്ട് വിളിച്ചു ചേര്‍ത്ത ജനറല്‍ ബോഡിയോഗം രണ്ടു തവണയും അംഗങ്ങള്‍ എത്താത്തതിനെ തുടര്‍ന്ന് മാറ്റിവെക്കപ്പെട്ട സാഹചര്യത്തിലാണ് വി എസ് ഓട്ടോ സ്റ്റാന്‍ഡില്‍ പിണറായി വിജയന്റെ ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നത്.
സി ഐ ടി യു ഔദ്യോഗിക പക്ഷം നേതാവ് കെ ഉണ്ണിനായര്ക്കായിരുന്നു നീലേശ്വരത്ത് ആദ്യമന്ത്രിസഭയുടെ 60 -ാം വാര്‍ഷികത്തിന്റെ അലങ്കാര ചുമതല ഉണ്ടായിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, CPM, V.S Achuthanandan, Pinarayi-Vijayan, Auto-rickshaw, Kasaragod, Flex Board.