പിലിക്കോട് ബാങ്ക് മാനേജരുടെ വീട്ടിലും ഓഫീസിലും റെയ്ഡ്; രണ്ട് ലക്ഷത്തിന്റെ ലോട്ടറി ടിക്കറ്റുകളും എഴുതാത്ത മുദ്രപത്രങ്ങളും കണ്ടെടുത്തു
Jun 20, 2016, 13:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 20.06.2016) പിലിക്കോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ച് ഒരുകോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മാനേജരുടെ വീട്ടിലും ഓഫീസിലും പോലീസ് റെയ്ഡ് നടത്തി. ബാങ്ക് മാനേജരും തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനുമായ എം വി ശരത്ചന്ദ്രന്റെ വീട്ടിലും തട്ടിപ്പ് നടന്ന പിലിക്കോട് ബാങ്കിന്റെ കാലിക്കടവ് ശാഖാ ഓഫീസിലുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ നിലേശ്വരം സി ഐ ധനഞ്ജയബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തിയത്.
ശരത്ചന്ദ്രന്റെ വീട്ടില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകളും ബാങ്ക് ഓഫീസില്‍ നിന്ന് ബ്ലാങ്ക് ചെക്കുകളും മുക്കുപണ്ടങ്ങളും പിന്നീട് ഉപയോഗിക്കാവുന്ന വിധത്തില്‍ ചിലരുടെ പേരുകളോടെ ഒപ്പിട്ട രശീതികളും മറ്റ് രേഖകളും പോലീസ് കണ്ടെടുത്തു. ശരത് ചന്ദ്രന്‍ മുക്കുപണ്ട തട്ടിപ്പിന് പുറമെ ലോട്ടറി ചൂതാട്ടവും നടത്തിയിരുന്നുവൊ എന്ന സംശയം ഇതോടെ പോലീസിനുണ്ട്. പിലിക്കോട് ബാങ്ക് മുക്കുപണ്ട തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജര്‍ ശരത്ചന്ദ്രന്‍, അപ്രൈസര്‍ പി വി കുഞ്ഞിരാമന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മാനേജരെയും അപ്രൈസറെയും കസ്റ്റഡിയില്‍ കിട്ടുന്നതിന് സി ഐ കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ട തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സഹകരണ വകുപ്പുദ്യോഗസ്ഥരാണ് പിലിക്കോട് ബാങ്കിലും പരിശോധന നടത്തി തട്ടിപ്പ് കണ്ടുപിടിച്ചത്. പിഗ്മി കലക്ഷന്‍ ഏജന്റുമാരായ സ്ത്രീകളും ഇടപാടുകാരും ഉള്‍പ്പെടെയുളളവര്‍ കേസില്‍ പ്രതികളാകുമെന്നാണ് സൂചന. ഇവര്‍ക്കെതിരായ പോലീസ് അന്വേഷണം നടന്നുവരികയാണ്.വായ്പാരേഖകളില്‍ ഒപ്പിട്ട് ബാങ്കില്‍ നിന്നും ചില അപേക്ഷകര്‍ നേരിട്ട് പണം കൈപ്പറ്റിയതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഇടപാടുകാര്‍ക്ക് വേണ്ടിയാണ് മുക്കുപണ്ടങ്ങള്‍ പണയം വെച്ചതെന്നാണ് ശരത്ചന്ദ്രന്‍ പോലീസിന് മൊഴി നല്‍കിയത്.
Related News:
പനയാല്‍ അര്‍ബന്‍ സൊസൈറ്റിയിലെ മുക്കുപണ്ടതട്ടിപ്പ്; വനിതാ മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്
ഉദ്യോഗസ്ഥരുടെ പരിശോധന മൂന്നു ബാങ്കുകളില്‍ പൂര്‍ത്തിയാകുമ്പോള്‍ പുറത്തായത് 7 കോടിയോളം രൂപയുടെ തട്ടിപ്പ്
പിലിക്കോട് ബാങ്കിലെ മുക്കുപണ്ടതട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവായ മാനേജരും അപ്രൈസറും റിമാന്‍ഡില്‍
പനയാല്‍ അര്‍ബന്‍ സഹകരണ സംഘത്തിലും മുക്കുപണ്ടം; തട്ടിയത് 42 ലക്ഷം
പിലിക്കോട് ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് മാനേജറും അപ്രൈസറും പിടിയില്‍
പിലിക്കോട് സഹകരണ ബാങ്കിലും മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തി; 70 ലക്ഷം രൂപയുടെ മുക്കുപണ്ടം പണയപ്പെടുത്തി, കോണ്‍ഗ്രസ് നേതാവായ മാനേജര്‍ ഒളിവില്‍
മുക്കുപണ്ട തട്ടിപ്പ്; മുഖ്യ സൂത്രധാരനായ ബാങ്ക് മാനേജര്‍ അറസ്റ്റില്‍
മുക്കുപണ്ട തട്ടിപ്പ്: ആഭരണങ്ങളില്‍ പ്ലാസ്റ്റിക്ക് മാലകളും, 916 ഹാള്‍മാര്‍ക്ക് പതിക്കുന്നത് സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച്
ആ സ്വര്‍ണം കാണുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു സാറേ.., മുക്കുപണ്ടം തട്ടിപ്പ് പുറത്തുകൊണ്ടുവന്ന സീനിയര്‍ ക്ലര്‍ക്ക് ഗീത പറയുന്നു
മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-2
മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-1
മുട്ടത്തൊടി ബാങ്കില്‍ മുക്കുപണ്ടം നിറച്ച് ബാങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടു?
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; സൂത്രധാരന്മാരില്‍ ഒരാളായ അപ്രൈസര്‍ സതീശന്‍ അറസ്റ്റില്‍
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍
മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി
കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി
മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും
മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍
മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും
മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ടതട്ടിപ്പ്; അന്വേഷണം കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ആഭരണനിര്‍മ്മാണ ശാലകളിലേക്ക്
മുക്കുപണ്ട തട്ടിപ്പ്; പരിശോധന മുട്ടത്തൊടി ബാങ്കിന്റെ കൂടുതല്‍ ശാഖകളിലേക്കും പ്രതികളുടെ വീടുകളിലേക്കും വ്യാപിപ്പിച്ചു
മുക്കുപണ്ടതട്ടിപ്പ് കേസില്‍ മുങ്ങിയ മാനേജര്‍ വലയിലായെന്ന് സൂചന; സൂത്രധാരന്റെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ട്
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്, ഒരാള്‍ കൂടി അറസ്റ്റില്‍
Keywords: Kasaragod, Police-raid, Cheruvathur, Hosdurg, Court, Custody, Pilicode, Bank, Agent, Case, Rimand.