city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | ദേശീയപാതയിൽ പിക്കപ്പ് വാൻ സ്‌കൂട്ടറിലിടിച്ച് വസ്ത്ര വ്യാപാരിക്ക് ദാരുണാന്ത്യം

Photo: Arranged

● ഉപ്പളയിലെ ഐസോഡ് വസ്ത്രാലയ ഉടമ മൂസോടിയിലെ അബ്ദുൽ അസീസ് ആണ് മരിച്ചത്.
● ബുധനാഴ്ച വൈകിട്ട് 5.30-ഓടെയാണ് അപകടം സംഭവിച്ചത്.
● കുമ്പള മേഖലയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇടയ്ക്കിടെ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് അപകടത്തിന് കാരണമാകുന്നുവെന്ന് ആക്ഷേപം.

കുമ്പള: (KasargodVartha) മൊഗ്രാൽ പാലത്തിന് സമീപം ദേശീയപാതയിൽ പിക്കപ്പ് വാൻ സ്‌കൂട്ടറിലിടിച്ച് വസ്ത്ര വ്യാപാരിക്ക് ദാരുണാന്ത്യം. ഉപ്പളയിലെ ഐസോഡ് വസ്ത്രാലയ ഉടമ മൂസോടിയിലെ അബ്ദുൽ അസീസ് (48) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5.30-ഓടെയാണ് അപകടം സംഭവിച്ചത്. റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ അസീസിനെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരണം സംഭവിച്ചു.

മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുമ്പള മേഖലയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇടയ്ക്കിടെ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് അപകടത്തിന് കാരണമാകുന്നുവെന്ന് ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ കുമ്പളയിൽ ടോറസ് ലോറി ബൈക്കിലിടിച്ച് പിതാവിനും മകനും പരിക്കേറ്റിരുന്നു. മകൻ ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

മുഹമ്മദ് പാടിയുടെയും നഫീസയുടെയും മകനാണ് മരിച്ച അസീസ്. മുംതാസ് ആണ് ഭാര്യ. ഹംന, ഷംന, മുഹമ്മദ് ഷഹൽ, ആയിഷ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: റഹീം, റസാഖ്, ഖദീജ, ഫാത്തിമ, സമീറ.

A garment trader died in a road accident near Mogral bridge in Kumbala when a pickup van collided with his scooter on the national highway. Abdul Azeez (48), owner of Isod Vastrallay in Uppala, succumbed to his injuries while being taken to a hospital in Mangaluru. This accident occurred amidst complaints about frequent diversions due to national highway development causing accidents in the Kumbala area.

#RoadAccident #Kumbala #NationalHighway #TragicDeath #KeralaNews #Kasaragod

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub