സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയതോടെ തങ്ങളുടെ മക്കളെ കൊലപ്പെടുത്തിയതില്‍ പാര്‍ട്ടിയുടെ പങ്ക് വ്യക്തമായതായി കൃപേഷിന്റെയും ശരത്‌ലാലിന്റെയും പിതാക്കള്‍
Oct 26, 2019, 16:51 IST
പെരിയ: (www.kasargodvartha.com 26.10.2019) സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയതോടെ തങ്ങളുടെ മക്കളെ കൊലപ്പെടുത്തിയതില്‍ പാര്‍ട്ടിയുടെ പങ്ക് വ്യക്തമായതായി പെരിയ കല്ല്യോട്ടെ കൃപേഷിന്റെയും ശരത്‌ലാലിന്റെയും പിതാക്കള്‍ ആരോപിച്ചു. ക്രൈംബ്രാഞ്ച് പ്രതികളെ സഹായിക്കാനും രക്ഷപ്പെടുത്താനുമാണ് ശ്രമിച്ചത്. ഇരട്ടക്കൊലയില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും പറഞ്ഞിരുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ അപ്പീല്‍ പോയതോടെ പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണ് കൊല നടന്നതെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.
കിമിനല്‍ സംഘങ്ങളെ വളര്‍ത്തുകയും കേസില്‍പ്പെട്ടവരെ സംരക്ഷിച്ച് ഉന്നത പദവി നല്‍കുകയാണ് ചെയ്യുന്നതെന്നും ഇതാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നതെന്നും കൃപേഷിന്റെ പിതാവ് കൃഷ്ണനും ശരത്‌ലാലിന്റെ പിതാവ് സത്യനാരായണനും പറഞ്ഞു. സിപിഎമ്മിന്റെ പല നേതാക്കളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവരെയെല്ലാം പിടികൂടാന്‍ ക്രൈംബ്രാഞ്ച് തയ്യാറായില്ല. കേസ് ഫയല്‍ സിബിഐക്ക് കൈമാറാതെ ഉപതെരഞ്ഞെടുപ്പ് വരെ നീട്ടി കൊണ്ടു പോവുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Periya, News, Kasaragod, Kerala, Murder-case, Political party, Father, Case, CPM, Murder, Periya twin murder; Krishnan and Sathyanarayanan against CPM
കിമിനല്‍ സംഘങ്ങളെ വളര്‍ത്തുകയും കേസില്‍പ്പെട്ടവരെ സംരക്ഷിച്ച് ഉന്നത പദവി നല്‍കുകയാണ് ചെയ്യുന്നതെന്നും ഇതാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നതെന്നും കൃപേഷിന്റെ പിതാവ് കൃഷ്ണനും ശരത്‌ലാലിന്റെ പിതാവ് സത്യനാരായണനും പറഞ്ഞു. സിപിഎമ്മിന്റെ പല നേതാക്കളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവരെയെല്ലാം പിടികൂടാന്‍ ക്രൈംബ്രാഞ്ച് തയ്യാറായില്ല. കേസ് ഫയല്‍ സിബിഐക്ക് കൈമാറാതെ ഉപതെരഞ്ഞെടുപ്പ് വരെ നീട്ടി കൊണ്ടു പോവുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->