പെരിയ ഇരട്ടക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലെ എസ് പിയെയും ഡി വൈ എസ് പിയെയും മാറ്റിയതിനു പിന്നാലെ മറ്റൊരു ഡി വൈ എസ് പിയെയും രണ്ട് സി ഐമാരെയും സ്ഥലം മാറ്റി, വിവാദം പുകയുന്നു
Mar 2, 2019, 23:09 IST
കാസര്‍കോട്: (www.kasargodvartha.com 02.03.2019) പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ക്രൈബ്രാഞ്ചിന്റെ അന്വേഷണ സംഘത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ കൂടി സര്‍ക്കാര്‍ സ്ഥലം മാറ്റി. ഇതോടെ പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം അനിശ്ചിതത്വത്തിലായെന്നാണ് ആരോപണം. നേരത്തെ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയും പ്രതികളെ അറസ്റ്റു ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത ടി പി രഞ്ജിത്തിനെ സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തലവന്‍ എസ് പി വി എം മുഹമ്മദ് റഫീഖിനെയും അന്വേഷണത്തില്‍ സംഘത്തില്‍ നിന്നും മാറ്റിയിരുന്നു.
അന്വേഷണം തുടങ്ങി നാല് ദിവസം പിന്നിടുമ്പോഴാണ് ക്രൈംബ്രാഞ്ചിന്റെ രണ്ട് പ്രധാന ഉദ്യോഗസ്ഥരെ മാറ്റിയത്. ഇതിനു പിന്നാലെയാണ് ശനിയാഴ്ച മൂന്ന് ഉദ്യോഗസ്ഥരെ കൂടി സ്ഥലം മാറ്റിയിരിക്കുന്നത്. അന്വേഷണ സംഘത്തിലെ ഡി വൈ എസ് പി ഷാജു ജോസ്, സി ഐമാരായ സുനില്‍ കുമാര്‍, രമേശന്‍ എന്നിവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. എസ് പി മുഹമ്മദ് റഫീഖിന് പകരമായി കോട്ടയം ക്രൈംബ്രാഞ്ചിലെ കെ എം സാബു മാത്യുവിന് പകരം അന്വേഷണച്ചുമതല നല്‍കിയിട്ടുണ്ട്. അഞ്ചു ദിവസം മുമ്പ് ചുമതലയേറ്റെടുത്ത മുഹമ്മദ് റഫീഖിനെ അന്വേഷണം തുടങ്ങി അല്‍പദൂരം പോകുമ്പോള്‍ തന്നെയാണ് സ്ഥലം മാറ്റിയത്.
പ്രധാന സി പി എം നേതാക്കളിലേക്ക് അന്വേഷണം നീണ്ടതോടെയാണ് സംഘത്തിലെ അഞ്ച് ഉദ്യോഗസ്ഥരെ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലം മാറ്റിയിരിക്കുന്നത്. കോണ്‍ഗ്രസ് ഇതിനെ രാഷ്ട്രീയമായി തന്നെ ചര്‍ച്ചയാക്കിയിട്ടുണ്ട്. സി ബി ഐ അന്വേഷണമെന്ന കുടുംബത്തിന്റെയും യു ഡി എഫിന്റെയും ആവശ്യത്തിന് ബലംപകരുന്ന രീതിയിലാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരിക്കുന്നത്. കേസ് അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Periya Double murder; more investigators transferred, controversy, Kasaragod, News, Murder-case, Investigation, Periya, Transfer.
< !- START disable copy paste -->