ജനകീയമായി മധുരം പ്രഭാതം പദ്ധതി; വിദ്യാര്‍ത്ഥികളെ ഏറ്റെടുത്ത് സ്പോണ്‍സര്‍മാര്‍
Aug 17, 2019, 20:14 IST
കാസര്‍കോട്: (www.kasargodvartha.com 17.08.2019) ജില്ലയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഒട്ടിയ വയറുകളുമായി ഇരിക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ വേണ്ടി ജില്ലാ ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം, നടപ്പിലാക്കുന്ന മധുരം പ്രഭാതം പദ്ധതി കൂടുതല്‍ ജനകീയമാവുന്നു. പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കി പ്രഭാത ഭക്ഷണം ലഭ്യമാക്കുന്നതിനായി കൂടുതല്‍ പേര്‍ മുന്നോട്ട് വരുന്നതായി ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി മധു മുതിയക്കാല്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ബൗദ്ധിക വികാസത്തിന് പ്രഥമ പരിഗണന നല്‍കി ആവിഷ്‌കരിച്ച പദ്ധതിക്ക് പിന്തുണയര്‍പ്പിച്ച് ഇസ്‌കോണ്‍ ബോവിക്കാനം ചാപ്റ്റര്‍ ഭാരവാഹികള്‍ ശിശുക്ഷേമ സമിതി അധികൃതരെ തേടിയെത്തി.
പ്രഭാത ഭക്ഷണം കഴിക്കാന്‍ സാഹചര്യമില്ലാത്ത 25 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള സമ്മത പത്രം ഇസ്‌കോണ്‍ ഭാരവാഹികളായ നാരായണ പൂജാരി, സൂരജ് എന്നിവര്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന് കൈമാറി. റോട്ടറി ക്ലബ് നീലേശ്വരം യൂണിറ്റ് പത്ത് വിദ്യാര്‍ത്ഥികളെ പദ്ധതി പ്രകാരം ഏറ്റെടുത്തു. 550 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനകം തന്നെ സ്പോണ്‍സര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. പദ്ധതിയിലൂടെ 1600ഓളം വിദ്യര്‍ത്ഥികള്‍ക്കാണ് പ്രഭാത ഭക്ഷണം ലഭിക്കുക.
പോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍,വ്യാപാരി വ്യവസായി സംഘടനകള്‍ സ്ഥാപനങ്ങള്‍, വ്യക്തികള്‍, കുടുംബശ്രീ സംവിധാനം, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പൊതുസമൂഹം തുടങ്ങിയവരുടെ പിന്തുണയോടെയാണ് സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Students, Peoples support for Madhuram Prabhatham project
< !- START disable copy paste -->