ഹര്‍ത്താലിനെ എതിര്‍ക്കാന്‍ കഴിയാത്ത എം എം ഹസന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്ന് പി ഡി പി
Apr 7, 2017, 09:32 IST
കാസര്‍കോട്: (www.kasargodvartha.com 07.04.2017) ഒരുകാലത്ത് ഹര്‍ത്താലിനെതിരെ ശബ്ദിക്കുകയും നിരാഹാരമനുഷ്ഠിക്കുകയും സമരത്തിലേര്‍പ്പെടുകയും ചെയ്തിട്ട് താല്‍ക്കാലികമായി കിട്ടിയ കെ പി സി സിയുടെ ചുമതല ഉപയോഗിച്ചെങ്കിലും ഹര്‍ത്താലിനെ എതിര്‍ക്കാന്‍ കഴിയാത്തത് അപഹാസ്യമാണെന്നും, അദ്ദേഹം രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എം ബഷീര്‍ അഹ് മദ് മഞ്ചേശ്വരം പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മയ്ക്കും, കുടുംബത്തിനും നീതി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് അവരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു. കെ പി മുഹമ്മദ് ഉപ്പള, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, ഉബൈദ് മുട്ടുന്തല, നൗഫല്‍ ഉളിയത്തടുക്ക, അബ്ദുര്‍ റഹ് മാന്‍ തെരുവത്ത്, മുഹമ്മദലി പൂക്കോടന്‍, അബ്ദുല്ല ഊജന്തടി, ബഷീര്‍ കഞ്ചാളം, ഹമീദ് പരയങ്ങാനം, എസ് അബ്ദുല്ല ചട്ടഞ്ചാല്‍, അഷ്‌റഫ് കുമ്പള, ഖലീല്‍ കൊടിയമ്മ, സബ കരിം എന്നിവര്‍ സംസാരിച്ചു.യൂനുസ് തളങ്കര സ്വാഗതവും താജുദ്ദീന്‍ പൈവളിഗെ നന്ദിയും പറഞ്ഞു. നഗരത്തില്‍ പ്രകടനവും നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Harthal, Strike, PDP, Secretary, jishnu, justice, inaugruation.