സി ഐ ടി യു നേതാവിനെതിരായ ലൈംഗികാരോപണം പാര്‍ട്ടി ഒതുക്കിതീര്‍ത്തതായി ആരോപണം; വിവാദം ചൂടുപിടിച്ചു
Oct 3, 2017, 19:58 IST
നീലേശ്വരം: (www.kasargodvartha.com 03.10.2017) സി ഐ ടി യു നേതാവിനെതിരായ ലൈംഗികാരോപണം പാര്‍ട്ടി ഒതുക്കിതീര്‍ത്തതായുള്ള ആരോപണം പുതിയ വിവാദത്തിന് തിരികൊളുത്തി. ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയന്‍ (സി ഐ ടി യു) നേതാവ് യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവമാണ് നേതൃത്വം ഒതുക്കിയതെന്നാണ് ആക്ഷേപം. ഏതാനും ദിവസം മുമ്പാണ് വിധവയായ യുവതിയെ വീട്ടിനടുത്ത് വെച്ച് സി ഐ ടി യു നേതാവ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടി ഇടപെട്ട് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി പ്രശ്നം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ആരോപണ വിധേയനായ യുവാവിനെ ഓട്ടോസ്റ്റാന്‍ഡില്‍ നിന്നും സസ്പെന്റ് ചെയ്താണ് പ്രശ്നം ഒതുക്കിയത്. എന്നാല്‍ വിധവയായ യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവം പാര്‍ട്ടി ഒതുക്കിത്തീര്‍ത്തത് അണികള്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉണ്ടാക്കിയിരിക്കുകയാണ്. പിന്നോക്ക വിഭാഗത്തില്‍പെട്ട വിധവയായ യുവതിയെ നേതാക്കള്‍ ഭീഷണിപ്പെടുത്തിയാണ് പോലീസില്‍ പരാതി നല്‍കാതെ പ്രശ്നം ഒതുക്കിയതെന്നാണ് അണികള്‍ പറയുന്നത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് സി ഐ ടി യു നേതാവിന്റെ ഓട്ടോറിക്ഷയിലാണ് യുവതി യാത്രചെയ്തത്. ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങിയ ഉടന്‍ കയറിപ്പിടിച്ച് യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞതോടെയാണ് ചില പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ യുവതിയില്‍ സമ്മര്‍ദ്ദം ചെലുത്തി മാനഭംഗം ഒതുക്കിയത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനിടയില്‍ ഈ സംഭവം കരിന്തളത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Political party, complaint, CITU, Party helps CITU leader in molestation case, controversy