city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കച്ചവട ലൈസന്‍സ് ഫീസ് പിരിക്കാനെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ വ്യാപാരികള്‍ തടഞ്ഞു; പെട്ടിക്കടകള്‍ക്കെതിരെ നടപടിയില്ലെങ്കില്‍ കടകള്‍ അടച്ചിട്ട് തെരുവില്‍ കച്ചവടം നടത്തുമെന്ന് വ്യാപാരികള്‍

പെരിയ: (www.kasargodvartha.com 21.12.2017) കച്ചവട ലൈസന്‍സ് ഫീസ് പിരിക്കാനെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരുമായി വ്യാപാരികള്‍ക്ക് നിസഹകരണം. ബുധനാഴ്ച വൈകുന്നേരം കച്ചവട ലൈസന്‍സ് ഫീസ് സ്വീകരിക്കാനാണ് പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥരെ വ്യാപാരികള്‍ തടയുകയായിരുന്നു.

കച്ചവട ലൈസന്‍സ് ഫീസ് പിരിക്കാനെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ വ്യാപാരികള്‍ തടഞ്ഞു; പെട്ടിക്കടകള്‍ക്കെതിരെ നടപടിയില്ലെങ്കില്‍ കടകള്‍ അടച്ചിട്ട് തെരുവില്‍ കച്ചവടം നടത്തുമെന്ന് വ്യാപാരികള്‍

പെരിയ ടൗണിലെയും പരിസര പ്രദേശങ്ങളിലെയും അനധികൃത പെട്ടിക്കടകള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ പഞ്ചായത്ത് ഓഫീസില്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതിന്മേല്‍ നടപടിയൊന്നും ഉണ്ടാകാത്തതാണ് വ്യാപാരികളുടെ പ്രതിഷേധത്തിന് കാരണമായത്. പെരിയ കമ്മ്യൂണിറ്റി ഹാളില്‍ ലൈസന്‍സ് ഫീസ് പുതുക്കുന്നതായുള്ള ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഈ ക്യാമ്പില്‍ പങ്കെടുക്കാന്‍ പഞ്ചായത്തിലെ ക്ലാര്‍ക്കുമാരായ എം ഗംഗാധരന്‍, കെ.പി പ്രവീണ്‍ കുമാര്‍, കെ. ജിഷ എന്നിവര്‍ എത്തിയപ്പോഴാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പെരിയ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.

പെരിയ ബസ് സ്റ്റോപ്പിന് സമീപം ദേശീയപാതക്കരികില്‍ പ്രവര്‍ത്തിക്കുന്നതുള്‍പെടെ 24 പെട്ടിക്കട ഉടമകള്‍ക്ക് ഒഴിയണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് രണ്ടു മാസം മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് പഞ്ചായത്തിനെതിരെ കഴിഞ്ഞ മാസം പെരിയ ടൗണിലെ മുഴുവന്‍ വ്യാപാരികളും പ്രതിഷേധ പ്രകടനം നടത്തുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതാണ് വ്യാപാരികളെ പ്രകോപിപ്പിച്ചത്. പെട്ടിക്കടകള്‍ നീക്കിയില്ലെങ്കില്‍ കടകള്‍ അടച്ചിട്ട് പാതയോരത്ത് കച്ചവടം ചെയ്യുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി. പുല്ലൂര്‍, അമ്പലത്തറ എന്നിവിടങ്ങളില്‍ നടക്കുന്ന ലൈസന്‍സ് ഫീസ് പുതുക്കല്‍ ക്യാമ്പുകളും ബഹിഷ്‌കരിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു.

പഞ്ചായത്ത് ഉദ്യോഗസ്ഥരെ തടഞ്ഞ വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു. പെട്ടിക്കട ഒഴിപ്പിക്കുന്ന വിഷയം കലക്ടറുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Periya, Kasaragod, Kerala, News, Merchant, Police, Panchayath authorities blocked by Merchants.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia