city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരുതലോടെ കൂടെയുണ്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍; കൈ മെയ് മറന്ന് പഞ്ചായത്ത് വകുപ്പ്

കാസര്‍കോട്: (www.kasargodvartha.com 05.04.2020) കോവിഡ്- 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിക്കുകയാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം. ജില്ലയില്‍ ഐസൊലേഷനിലുള്ള വ്യക്തികളുടെ റിപ്പോര്‍ട്ട് തയ്യാറാക്കല്‍, കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം, കൗണ്‍സിലിങ് ലഭിച്ചവരുടെയും, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ജനങ്ങള്‍ക്ക് ഈ സമയം ലഭിക്കുന്ന സര്‍ക്കാര്‍ സേവനങ്ങളുടെയും സംസ്ഥനതലത്തിലേക്കുള്ള റിപ്പോര്‍ട്ട് നല്‍കല്‍, കോവിഡ് കെയര്‍ സെന്ററുകളായി പ്രവര്‍ത്തിപ്പിക്കാന്‍ വിവിധ പഞ്ചായത്തുകള്‍ കണ്ടെത്തിയ കെട്ടിടങ്ങളുടെയും ഗോഡൗണ്‍ സംവിധാനങ്ങളുടെയും സംസ്ഥാന തലത്തിലേക്കുള്ള വിവരങ്ങള്‍ നല്‍കല്‍, ജാഗ്രതാ സമിതികളുടെ നിയന്ത്രണം, അതിഥി തൊഴിലാളികള്‍ക്കും വയോജനങ്ങള്‍ക്കും വിവിധ സേവനങ്ങള്‍ കൃത്യതയോടെ ലഭിക്കുന്നുണ്ടോ എന്ന വിവര ശേഖരണം, അവശ്യ മരുന്നുകളും സാധന സാമഗ്രികളും വീടുകളില്‍ എത്തിക്കുന്നതിന് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളുടെ ഏകോപനം  തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നത്. 38 പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കോവിഡ് 19 പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ചുമതലയും നിര്‍വഹിക്കുന്നുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ രജികുമാര്‍ പറഞ്ഞു.

ഡി.ഡി.പി ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 38 പഞ്ചായത്തുകളിലായി 668 വാര്‍ഡ് കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. വാര്‍ഡ് കമ്മറ്റികളുടെ നിരീക്ഷണത്തില്‍ 9003 കുടുംബങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിവിധ പഞ്ചായത്തുകളില്‍ 2609 സന്നദ്ധ പ്രവര്‍ത്തകരുണ്ട്. എട്ട് ഡോക്ടര്‍ മാരെ അധികമായി പഞ്ചായത്തുകള്‍ നിയോഗിച്ചിട്ടുണ്ട്. 39 ജീവനക്കാര്‍ക്ക് ഭക്ഷണവും താമസവും നല്‍കി വരുന്നു.

പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ 27 പേരെ തെരുവുകളില്‍ നിന്നും കണ്ടെത്തി പുനരധിവസിപ്പിച്ചിട്ടുണ്ട്. കോവിഡ് കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കാന്‍ 73 കെട്ടിടങ്ങളാണ് വിവിധ പഞ്ചായത്തുകള്‍ കണ്ടെത്തിയത്. 4500ഓളം തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കി വരുന്നു. പഞ്ചായത്ത് തലത്തില്‍ 46 ക്യാമ്പുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

കരുതലോടെ കൂടെയുണ്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍; കൈ മെയ് മറന്ന് പഞ്ചായത്ത് വകുപ്പ്

38 ഗ്രാമ പഞ്ചായത്തുകളിലായി ജില്ലയില്‍ ആകെ 58 കമ്മ്യൂണിറ്റി കിച്ചണുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഗ്രാമപഞ്ചായത്തുകളും കുടുംബശ്രീയും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന 45 സമൂഹ അടുക്കളകളും ഗ്രാമപഞ്ചായത്തുകള്‍ തനിച്ച് പ്രവര്‍ത്തിപ്പിക്കുന്ന 12 അടുക്കളകളും ഇതില്‍ പെടാത്ത ഒരു അടുക്കളയുമാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. സമൂഹ അടുക്കളയിലൂടെ ജില്ലയില്‍ ദിവസേനെ 13000ത്തോളം പേര്‍ക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. നല്ലൊരു ശതമാനവും പാര്‍സല്‍ ചെയ്ത് വീടുകളില്‍ എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. പാചകക്കാരും വിതരണക്കാരുമായി 1860 പേര്‍ പ്രവര്‍ത്തിച്ചു വരുന്നു. 88 കുടുംബശ്രീ യൂണിറ്റുകളാണ് സമൂഹ അടുക്കളയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.

കോവിഡ് 19 അതിജീവന പരിപാടികളില്‍ തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. ഗ്രാമ പഞ്ചയാത്ത് സെകട്ടറിമാരെല്ലാം ഫീല്‍ഡ് തല പ്രവര്‍ത്തനത്തിലാണ്.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഡി.ഡി.പി കെ.കെ റജികുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ പി.എം ധനീഷ്, സീനിയര്‍ സൂപ്രണ്ട് കെ. വിനോദ് കുമാര്‍ എന്നിവരാണ്.


Keywords: Kasaragod, Kerala, News, COVID-19, Panchayath, Panchayat Deputy director's office acting as a control room

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia