പള്ളിക്കര റെയില്‍വേ മേല്‍പാലം പണി ഇഴയുന്നു
May 7, 2019, 15:27 IST
നീലേശ്വരം: (www.kasargodvartha.com 07.05.2019) തുടക്കത്തില്‍ അതിവേഗം പുരോഗമിച്ച പള്ളിക്കര റെയില്‍വേ മേല്‍പാലം പണി ഇപ്പോള്‍ ഇഴഞ്ഞു നിങ്ങുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയതോടെയാണ് പള്ളിക്കര മേല്‍പ്പാലം പണി ഇഴഞ്ഞു നീങ്ങാന്‍ തുടങ്ങിയത്. പി കരുണാകരന്‍ എം പിയടക്കം സത്യാഗ്രഹവും വിവിധ സംഘടനകളുടെ നിരവധി പോരാട്ടങ്ങളുടെയും ഫലമായാണ് നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം പള്ളിക്കര മേല്‍പ്പാലം പണി ആരംഭിച്ചത്.
പണി തുടങ്ങിയ അന്ന് മുതല്‍ എം പിയും മറ്റ് ജനപ്രതിനിധികളുടമടക്കം പള്ളിക്കരയില്‍ നിത്യ സന്ദര്‍ശകരായിരുന്നു. എന്നാല്‍ ഇതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പണി മന്ദീഭവിക്കുകയായിരുന്നു. മാസം ആറു കഴിഞ്ഞിട്ടും സര്‍വീസ് റോഡിന്റെ പണി വരെ പൂര്‍ത്തികരിച്ചില്ല. റെയില്‍വേ ഗെയിറ്റിന് പടിഞ്ഞാറ് ഭാഗത്തെ സര്‍വ്വീസ് റോഡിന്റെ പണി ഏറെക്കുറെ പൂര്‍ത്തികരിച്ചിട്ടുണ്ടെങ്കിലും, കിഴക്കുവശം ചിറ്റക്കാവിനു സമീപം വരെയുള്ളയിടത്ത് മന്ദഗതിയിലാണ് പണി നിങ്ങുന്നത്. ഇരു വശത്തുമുള്ള രണ്ടു തൂണുകളുടെ പണി മാത്രമാണ് ഏറെക്കുറെ പുര്‍ത്തികരിച്ചത്. അടുത്ത മാസം മഴയെത്തുന്നതോടെ പണി പൂര്‍ണമായും മന്ദീഭവിക്കാനാണ് സാധ്യത.
ദേശീയപാതയില്‍ 64.43 കോടി രൂപ ചെലവിലാണ് മേല്‍പാലം നിര്‍മിക്കുന്നത്. 45 മീറ്ററില്‍ നാലുവരി മേല്‍പാലമാണ് നിര്‍മിക്കുന്നതെങ്കിലും ആറുവരിക്ക് സമാനമായി ഇത് വികസിപ്പിക്കാനാവും. 780 മീറ്റര്‍ മേല്പാലവും 700 മീറ്റര്‍ അനുബന്ധ റോഡും വരും. മൊത്തം ചെലവായ 64.43 കോടി രൂപയില്‍ 52.68 കോടി രൂപ പാലം നിര്‍മാണ ചെലവാണ്. എറണാകുളം പെരുമ്പാവൂരിലെ ഇ കെ കെ ഇഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ് നിര്‍മാണ കരാര്‍. മുംബൈക്കും കൊച്ചിക്കുമിടയിലുള്ള ഏക മേല്‍പ്പാലമാണ് നീലേശ്വരം പള്ളിക്കര മേല്‍പ്പാലം. കരാറെടുത്തവര്‍.
2018 ഒക്ടോബര്‍ 30 നാണ് പാലം പണി ഔദ്യോഗികമായി ആരംഭിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചാല്‍ 260 ദിവസത്തിനകം പാലം പണി പൂര്‍ത്തീകരിക്കുമെന്നായിരുന്നു അന്ന് അതികൃതര്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇന്നത്തെ നിലയില്‍ പാലം പണി പൂര്‍ത്തിയാകാന്‍ പിന്നെയും മാസങ്ങള്‍ വേണ്ടി വന്നേക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Pallikara, Railway, Pallikkara Railway over bridge construction in dilemma
< !- START disable copy paste -->