ഉപ്പള റെയില്‍വേ സ്റ്റേഷന്‍: സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുമെന്ന് പാലക്കാട് ഡിവിഷണല്‍ മാനേജര്‍
Apr 25, 2019, 13:19 IST
പാലക്കാട്: (www.kasargodvartha.com 25.04.2019) കാസര്‍കോട് ജില്ലയിലെ ഉപ്പള റെയില്‍വേ സ്റ്റേഷനില്‍ നേത്രാവതി ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുകയും, പി.ആര്‍.എസ് കൗണ്ടര്‍ സ്ഥാപിക്കുകയും ശോചനീയാവസ്ഥ പരിഹരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ 37 ദിവസം ഉപ്പളയില്‍ സത്യാഗ്രഹ സമരം നടത്തിയതിന്റെ ഫലമായി ഉപ്പളയില്‍ എത്തിയ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരും, ഡിവിഷണല്‍ റെയില്‍വേ മാനേജരും ചര്‍ച്ചകള്‍ നടത്തി ഉപ്പള പൈതൃക സ്റ്റേഷനാക്കുമെന്നും നേത്രാവതിക്ക് സ്റ്റോപ്പ് അനുവദിക്കുമെന്നും, പി.ആര്‍.എസ്. (പേഴ്‌സണല്‍ റിസര്‍വേഷന്‍ സര്‍വ്വീസ്) കൗണ്ടര്‍ സ്ഥാപിക്കുമെന്നും ഉറപ്പ് നല്‍കിയത് സമയബന്ധിതമായി നടപ്പാക്കുമെന്നും എച്ച്.ആര്‍.പി.എം ദേശീയ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നേതാക്കള്‍ പാലക്കാട്ടെത്തി ഡി.ആര്‍.എമ്മിനോട് ചര്‍ച്ച നടത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് സാഹചര്യമാണ് വൈകാന്‍ കാരണമെന്ന് ഡി.ആര്‍.എം പ്രതാപ് സിങ് ഷാമി അറിയിച്ചു.
ഉപ്പള പദ്ധതി അടിയന്തിര പ്രാധാന്യത്തോടെ ചെയ്യുന്നതിന് സീനിയര്‍ ഡി.സി.എം ജെറിന്‍ ജോസഫിനെ അദ്ദേഹം ചുമതലപ്പെടുത്തി.
ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്.ആര്‍.പി.എം) ദേശീയ ചെയര്‍മാന്‍ പ്രകാശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ദേശീയ ട്രഷറര്‍ എം.വി.ജി. നായര്‍, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡണ്ട് മഹ് മൂദ് കൈകമ്പ, മഞ്ചേശ്വരം താലൂക്ക് വൈസ് പ്രസിഡണ്ട് അബൂബക്കര്‍ കൊട്ടാരം, യൂത്ത് സെല്‍ സംസ്ഥാന ട്രഷറര്‍ നാസര്‍ ചെര്‍ക്കളം, യൂത്ത് വിംഗ് സംസ്ഥാന കോര്‍ഡിനേറ്റര്‍ മുന്‍സിര്‍ തമീം, പാലക്കാട് ജില്ലാ പ്രസിഡണ്ട് സണ്ണി, റീന, എന്നിവരും സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Palakkad divisional officer about Uppala Railway station
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uppala, Palakkad divisional officer about Uppala Railway station
< !- START disable copy paste -->