കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനാണ് ആര്‍ എസ് എസും ബി ജെ പിയും ശ്രമിക്കുന്നത്: പി ജയരാജന്‍
Aug 21, 2017, 21:10 IST
കാസര്‍കോട്: (www.kasargodvartha.com 21.08.2017) വര്‍ഗീയതയ്‌ക്കെതിരായ ഉറച്ച നിലപാട് സ്വീകരിക്കുന്നതിനാല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനാണ് ആര്‍ എസ് എസും ബി ജെ പിയും ശ്രമിക്കുന്നതെന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ പറഞ്ഞു. ചെന്നിക്കരയില്‍ അഹ് മദ് അഫ്‌സല്‍ സ്മാരക പാഠശാലയുടെയും ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും തറക്കല്ലിടന്‍ നിര്‍വഹിച്ച് നുള്ളിപ്പാടിയില്‍ ചേര്‍ന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനായി സംസ്ഥാനത്തും രാജ്യത്തുടനീളവും സംഘര്‍ഷങ്ങളുണ്ടാക്കുകയാണിവര്‍. അക്രമത്തിലൂടെ നാട്ടില്‍ നിലനില്‍ക്കുന്ന മതനിരപേക്ഷതയും ജനാധിപത്യ വ്യവസ്ഥയും തകിടംമറിക്കാനാണ് ആര്‍ എസ് എസ് നീക്കം. ഇതിനെ ശക്തമായി എതിര്‍ക്കുന്നതിനാല്‍ കേരളത്തിലെയും ത്രിപുരയിലെയും മുഖ്യമന്ത്രിമാരുടെ തലയ്ക്ക് കോടികള്‍ വിലയിട്ടിരിക്കുകയാണിവര്‍. എന്നാല്‍ വെല്ലുവിളികളെ അതിജീവിച്ച് ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനാല്‍ ഇതൊന്നും നമ്മുടെ നാട്ടില്‍ വിലപ്പോവില്ല.
വര്‍ഗീയ ചേരിതിരിവുണ്ടാക്കി നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ആര്‍ എസ് എസിനെയും ബി ജെ പിയേയും മുസ്ലിംലീഗിനെയും കൈവിട്ട് ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്. ഇതില്‍ വിറളിപൂണ്ട നേതൃത്വം നാട്ടിലാകെ അക്രമം നടത്തി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ജനങ്ങള്‍ക്കുവേണ്ടി, ജനാധിപത്യത്തിന് വേണ്ടി, രാഷ്ട്രതാല്‍പര്യം സംരക്ഷിക്കാനായി മുന്നില്‍നില്‍ക്കുന്ന കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പിക്കുമെന്ന് പി ജയരാജന്‍ പറഞ്ഞു.
കൂട്ടായ്മയില്‍ സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ അധ്യക്ഷനായി. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ സംസാരിച്ചു. ടി എം എ കരീം സ്വാഗതവും കെ ചന്ദ്രന്‍ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, CPM, Inauguration, Nullippady, LDF, BJP, RSS, Attack, P Jayarajan.