city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മതിയായ രേഖകളില്ലാതെ നിരവധി അന്യസംസ്ഥാനതൊഴിലാളികള്‍ മലയോരത്ത്; അധികൃതര്‍ക്ക് മൗനം

പരപ്പ: (www.kasargodvartha.com 27.07.2017) മതിയായ രേഖകളില്ലാത്ത അന്യ സംസ്ഥാന സംസ്ഥാന തൊഴിലാളികള്‍ മലയോരത്ത് തമ്പടിച്ചതായി പോലീസ് രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. വെസ്റ്റ് എളേരി, ബളാല്‍, കോടോം- ബേളൂര്‍, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ പലപ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ വ്യാജരേഖകളുമായി തൊഴിലെടുക്കുന്നതായി ആരോപണമുണ്ട്. നിര്‍മാണ മേഖലയിലും ചെങ്കല്ല് മേഖലയിലുമാണ് അധികവും ഇവര്‍ ജോലി ചെയ്യുന്നത്.

ഓരോ മേഖലയിലുമുള്ള തൊഴിലാളികളുടെ മതിയായ രേഖകള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്നിരിക്കെ  തൊഴിലുടമകള്‍ അതിനു തയാറാകാത്തതു പൊലിസിനു തലവേദനയായിരിക്കുകയാണ്. ഇവരില്‍ പലരിലും ക്രിമിനല്‍ സ്വഭാവം കൂടുതലാണെന്നാണു പൊലീസ് പറയുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ കുറ്റം ചെയ്തു കടന്നു കളഞ്ഞാലും ഹാജരാക്കിയ രേഖകള്‍ വച്ച് പോലീസ് അന്വേഷണം നടത്തുമ്പോഴാണു രേഖകള്‍ വ്യാജമാണെന്നു തിരിച്ചറിയുന്നത്. തൊഴിലുടമകള്‍ ഹാജരാക്കുന്ന രേഖകള്‍ ശരിയാണോയെന്നും പൊലിസിനു ഉറപ്പിക്കാന്‍ കഴിയില്ല.

ഇവരുടെ വ്യക്തമായ കണക്കോ വിവരങ്ങളോ അധികൃതരുടെ പക്കല്‍ ലഭ്യമല്ല. ഹോട്ടലുകളില്‍ ഇതരസംസ്ഥാനങ്ങളിലെ പ്രായം തികയാത്ത കുട്ടികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്. ലഹരി ഉല്‍പന്നങ്ങളായ ഹാന്‍സ്, പാന്‍പരാഗ്, തമ്പാക് പോലുള്ളവയുടെ അടിമകളാണിവരില്‍ പലരും. ഡെങ്കിപ്പനി, എലിപ്പനി പോലെയുള്ള പകര്‍ച്ചവ്യാധികള്‍ അധികവും ഇവരിലാണ് കാണപ്പെടുന്നത്.

കഴിഞ്ഞ ദിവസം കുന്നുംകൈയില്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ചെന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. രണ്ടു ദിവസം മുമ്പ് മലയോരത്തു നടന്ന കവര്‍ച്ചയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ പങ്ക് കണ്ടെത്തിയതിനാല്‍ ബുധനാഴ്ച വെള്ളരിക്കുണ്ട് സ്റ്റേഷന്‍ പരിധിയില്‍ പെട്ട സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തിയിരുന്നു. അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്ന തൊഴിലുടമകള്‍ അവരുടെ വിവരങ്ങള്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചില്ലെങ്കില്‍ നടപടി എടുക്കുമെന്ന് പോലീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മതിയായ രേഖകളില്ലാതെ നിരവധി അന്യസംസ്ഥാനതൊഴിലാളികള്‍ മലയോരത്ത്; അധികൃതര്‍ക്ക് മൗനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, parappa, news, Other state employees without documents

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia