city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ല, സ്‌കൂളുകളില്‍ മെയിന്റനന്‍സ് പ്രവൃത്തി കടലാസില്‍; ജില്ലാ പഞ്ചായത്തിന്റെ മെല്ലെപ്പോക്കിനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം

കാസര്‍കോട്: (www.kasargodvartha.com 26.06.2018) ജില്ലാ പഞ്ചായത്തിലെ പദ്ധതി പൂര്‍ത്തീകരണത്തില്‍ മൊല്ലെപോക്കെന്ന് ഒറ്റക്കെട്ടായി പ്രതിപക്ഷം. സ്പില്‍ ഓവര്‍ വര്‍ക്കുകളുടെ പ്രശ്‌നമാണ് പലതുമെന്നും, എന്നാല്‍ ഉന്നയിച്ച പ്രശ്‌നത്തില്‍ ജാഗ്രതയോടെ ഇടപെടുമെന്നും വിമര്‍ശനത്തെ പോസിറ്റീവായി ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ യോഗം തുടങ്ങിയയുടനെ സിപിഎമ്മിലെ വി പി പി മുസ്തഫയാണ് പ്രശ്‌നങ്ങളുമായി എഴുന്നേറ്റത്. ജില്ലാ പഞ്ചായത്തിന്റെ അന്തിമരേഖ ഇപ്പോഴും ലഭിച്ചില്ല. ജില്ലാ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. സ്‌കൂളുകളിലെ മെയിന്റനന്‍സ് പ്രവൃത്തി പൂര്‍ത്തീകരിച്ചില്ലെന്നും ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ടെന്നും എല്ലാകാര്യത്തിലും ഒരു മെല്ലെപോക്ക് കാണാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ല, സ്‌കൂളുകളില്‍ മെയിന്റനന്‍സ് പ്രവൃത്തി കടലാസില്‍; ജില്ലാ പഞ്ചായത്തിന്റെ മെല്ലെപ്പോക്കിനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം


സ്പില്‍ ഓവര്‍ പദ്ധതികളാണ് പലതുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞപ്പോള്‍ ലൈഫ് മിഷന്‍ പദ്ധതികളില്‍ പോലും ഒന്നും നടക്കുന്നില്ലെന്ന് വി പി പി മുസ്തഫയും ഇ പത്മാവതിയുും പറഞ്ഞു. റോഡ് പണിപോലും കൃത്യമായി നടക്കുന്നില്ലെന്ന് ഇ പത്മാവതി പറഞ്ഞപ്പോള്‍ നാറ്റ്പാക്കിന്റെ മെല്ലോപോക്കാണ് റോഡ് പണി ഇഴയുന്നതിന് കാരണമെന്നും സ്‌കൂള്‍ മെയിന്റനന്‍സ് നടക്കാത്തതിന് കാരണം സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ തീരുമാനിക്കാമെന്ന സ്റ്റാന്‍ഡിംഗ് തീരുമാനം മൂലമാണെന്നും പ്രസിഡന്റ് മറുപടി നല്‍കി. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നുണ്ട്, കൃത്യതയോടെയാണ് തീരുമാനമെടുക്കുന്നത്. എന്നാല്‍ നടത്തിപ്പിന് മെല്ലേപോക്ക് തന്നെയാണ്. നിങ്ങള്‍ കാര്യങ്ങള്‍ ഉദ്യോഗസ്ഥരെ കൊണ്ട് എടുപ്പിക്കണമെന്നും ഉദ്യോഗസ്ഥരുടെ മെല്ലേപോക്കിനെതിരേ നടപടി വേണമെന്നും വി പി പി മുസതഫയും ജോസ് പതാലിലും ആവശ്യപ്പെട്ടു.

14 റോഡുകളുടെ മെക്കാഡം ടാറിങ്ങിനുള്ള അപേക്ഷ രണ്ടര മാസമാണ് നാറ്റ്പാക് ഉരുട്ടിയതെന്നും ഇത്തരം വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യാനായി മാത്രം ജില്ലാ പഞ്ചായത്ത് യോഗം ചേരാമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, District-Hospital, School, Panchayath, President, Opposition against Kasargod Dist Panchayath administration. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia