city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൊഴില്‍ അന്വേഷകര്‍ക്ക് അവസരം; വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: (www.kasargodvartha.com) വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തൊഴില്‍ അന്വേഷകര്‍ക്ക് അവസരം; വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു

അധ്യാപക ഒഴിവ്

ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ്, കൊമേഴ്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഹിസ്റ്ററി വിഷയത്തില്‍ ജൂലൈ എട്ടിന് രാവിലെ പത്ത് മണിക്കും സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ ഉച്ചയ്ക്ക് 12നും കൊമേഴ്‌സ് വിഷയത്തില്‍ ജൂലൈ ഒമ്പതിന് രാവിലെ 10നും അഭിമുഖം നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് ഡെപ്യൂടി ഡയരക്ടറേറ്റ് ഓഫ് കോളേജിയറ്റ് എജുകേഷനിലെ ഗസ്റ്റ് പാനല്‍ രജിസ്‌ട്രേഷന്‍ നമ്പറും അസല്‍ യോഗ്യതാ സെര്‍ടിഫിക്കറ്റുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് പ്രിന്‍സിപല്‍ ചേംബറില്‍ ഹാജരാകണം.

സീനിയര്‍ അനലിസ്റ്റിനെ നിയമിക്കുന്നു

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് (സി എഫ് ആര്‍ ഡി) എന്ന സ്ഥാപനത്തിന്റെ കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണിടറിംഗ് ലബോറടറിയുടെ കെമികല്‍ വിഭാഗത്തിലേക്ക് സീനിയര്‍ അനലിസ്റ്റിനെ 25000 രൂപ പ്രതിമാസ വേതനത്തോടെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത: 50% മാര്‍കില്‍ കുറയാത്ത മാര്‍കോടെ കെമിസ്ട്രി/ ബയോകെമിസ്ട്രി വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറടറിയില്‍ അനലിസ്റ്റായി മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. എന്‍ എ ബി എല്‍ അക്രഡിറ്റേഷനുള്ള ലാബിലെ പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 14. 2021 ജനുവരി 21ലെ നോടിഫിക്കേഷന്‍ പ്രകാരം അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www(dot)supplycokerala(dot)com സന്ദര്‍ശിക്കുക.

അനലിസ്റ്റ്: കൂടിക്കാഴ്ച

കാസര്‍കോട് റീജ്യനല്‍ ഡയറി ലാബില്‍ ഒഴിവുള്ള അനലിസ്റ്റ് (ട്രെയിനി) കെമിസ്ട്രി, അനലിസ്റ്റ് (ട്രെയിനി) മൈക്രോ ബയോളജി തസ്തികകളിലേക്കുള്ള താല്‍ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ ഓണ്‍ലൈനായി നടക്കും. ഫോണ്‍: 9446534969, 9995351626, 9496514910

കുടുംബശ്രീയില്‍ ഡെപ്യൂടേഷന്‍: 72 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീയില്‍ ഡെപ്യുടേഷന്‍ വ്യവസ്ഥയില്‍ 72 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസംസ്ഥാന സര്‍കാര്‍/അര്‍ധ സര്‍കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്തുള്ള സംസ്ഥാന മിഷന്‍ ഓഫീസിലേക്ക് പ്രോഗ്രാം ഓഫീസര്‍/ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ എന്ന തസ്തികയിലേക്ക് ആറ് ഒഴിവുകളാണുള്ളത്. കുടുംബശ്രീ ജില്ലാതല ഓഫീസുകളിലേക്ക് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ (14 ഒഴിവുകള്‍), അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ (52 ഒഴിവുകള്‍) തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ള വനിതാ ജീവനക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. വിശദമായ വിജ്ഞാപനങ്ങള്‍ കുടുംബശ്രീയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ കരിയേഴ്‌സ് വിഭാഗത്തില്‍ (www(dot)kudumbashree(dot)org/careers) ലഭ്യമാണ്.

Keywords: Kasaragod, Job, Teacher-vacancy, College, Pathanamthitta, Thiruvananthapuram, Office, Government, Opportunity for job seekers; Applications are invited for various posts.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia