city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ ജനാധിപത്യം കശാപ്പ് ചെയ്യുന്നു: ഉമ്മന്‍ചാണ്ടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.07.2017) നികുതി പിരിച്ചെടുക്കാനും ശമ്പളം നല്‍കാനും മാത്രം ഒരു സര്‍ക്കാറിന്റെ ആവശ്യമില്ലെന്നും അതൊക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിചാരിച്ചാലും നടക്കുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാഞ്ഞങ്ങാട് കുശാല്‍നഗര്‍ മേഖല കോണ്‍ഗ്രസ് കുടുംബ സംഗമവും ഇന്ദിരാജി ജന്മശതാബ്ദി ആഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ ജനാധിപത്യം കശാപ്പ് ചെയ്യുന്നു: ഉമ്മന്‍ചാണ്ടി

നാട്ടില്‍ പനിമരണങ്ങളും ക്രമസമാധാന തകര്‍ച്ചയും തുടര്‍ക്കഥയാവുമ്പോള്‍ നിഷ്‌ക്രിയഭാവത്തോടെ ഇരിക്കുന്ന ഇടത് സര്‍ക്കാര്‍ കേരളത്തിന് അപമാനമാണ്. ദളിത് ന്യൂനപക്ഷങ്ങള്‍ മൃഗങ്ങളുടെ പേരില്‍ വേട്ടയാടപ്പെടുമ്പോള്‍ മൗനവൃതമെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യയുടെ മതേതരത്വം ആറടിമണ്ണില്‍ കുഴിച്ച് മൂടുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ചടങ്ങില്‍ കെ പി മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, ഡി സി സി ജനറല്‍ സെക്രട്ടറി എം അസിനാര്‍, വിനോദ് കുമാര്‍ പള്ളയില്‍വീട്, ഡി വി ബാലകൃഷ്ണന്‍, എം കുഞ്ഞികൃഷ്ണന്‍, എന്‍ കെ രക്തനാകരന്‍, പ്രവീണ്‍ തോയമ്മല്‍, നിയാസ് ഹൊസ്ദുര്‍ഗ്, ശ്രീഹരി തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Oommen Chandy, Programme, Congress, Inauguration, Kasaragod, Kanhangad, LDF, Government.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia