പാസ് അനുവദിച്ച വാഹനങ്ങള്‍ മാത്രമേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാവൂ
Apr 5, 2019, 18:56 IST
കാസര്‍കോട്: (www.kasargodvartha.com 05.04.2019) ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍, രാഷ്ടീയ പാര്‍ട്ടികള്‍ എന്നിവര്‍ കൊടി തോരണങ്ങള്‍, ബാനര്‍ തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ശിച്ചിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു
-തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന കൊടിതോരണങ്ങള്‍, ബാനറു കള്‍ മറ്റു പ്രചാരണ സാമഗ്രികള്‍ എന്നിവ മറ്റുളള വ്യക്തികള്‍ക്ക് യാതൊരു വിധത്തിലുളള അസൗകര്യമുണ്ടാക്കരുത്.
-ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍/അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ പാസ് അനുവദിച്ച വാഹനങ്ങള്‍ മാത്രമേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാന്‍ പാടുളളു.
-സ്പോട്ട് ലൈറ്റുകള്‍, ഫോക്കസ്/സെര്‍ച്ച് ലൈറ്റുകള്‍, സൈറണുകള്‍ പ്രചാരണ വാഹനങ്ങളില്‍ സ്ഥാപിക്കുകയോ, ഉപയോഗിക്കുകയോ ചെയ്യരുത്.
-തെരഞ്ഞെടുപ്പു പ്രചാരണത്തിനുളള ലൗഡ് സ്പീക്കര്‍ ഉപയോഗം രാവിലെ ആറു മുതല്‍ രാത്രി പത്തുവരെ മാത്രമേ അനുവദിക്കുകയുളളു.
-അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ അറിവോ, സമ്മതമോ കൂടാതെ നിശ്ചിത വലിപ്പത്തില്‍ കൂടുതലുളള കൊടികളോ, സ്റ്റിക്കറുകളോ വാഹനങ്ങളില്‍ സ്ഥാപിക്കുകയോ, പതിക്കുകയോ ചെയ്യരുത്. കൊടികളും സ്റ്റിക്കറുകളും താഴെപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ഉപയോഗിക്കാന്‍ പാടുളളു.
-തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുളള മുച്ചക്ര/നാല്‍ചക്ര/ ഇ-റിക്ഷ/ഇരുചക്ര വാഹനങ്ങളില്‍ പരമാവധി 1 ഃ 1/2 അടി വലിപ്പത്തിലുളള ഒരുകൊടി മാത്രമേ ഉപോയഗിക്കാവൂ. ഇത്തരം വാഹനങ്ങളിള്‍ നിശ്ചിത വലിപ്പത്തിലുളള ഒന്നോ, രണ്ടോ സ്റ്റിക്കറുകള്‍ മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്ന വിധത്തില്‍ പതിക്കാവുന്നതാണ്. ബാനറുകള്‍ യാതൊരു കാരണവശാലും വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ പാടുളളതല്ല.
-മറ്റ് പാര്‍ട്ടികളുമായി സഖ്യകക്ഷികളായോ/ സീറ്റ് ധാരണ ഉണ്ടാക്കിയോ മത്സരിക്കുന്ന പാര്‍ട്ടികളുടെയോ സ്ഥാനാര്‍ത്ഥികളുടെയോ പ്രചാരണ വാഹനങ്ങളില്‍ സഖ്യകക്ഷികളുടെതായ ഒന്നു വീതം കൊടികള്‍ മാത്രമേ സ്ഥാപിക്കാന്‍ പാടുളളു.
-കൊടി കെട്ടുവാന്‍ ഉപയോഗിക്കുന്ന വടിക്ക് പരമാവധി 3 അടിയില്‍ കൂടുതല്‍ നീളം ഉണ്ടായിരിക്കാന്‍ പാടില്ല
-തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് റോഡ് ഷോകളില്‍ കൈകളില്‍ കരുതുന്ന ബാനറുകള്‍ക്ക് 6 ഃ 4 അടി വലിപ്പത്തില്‍ കൂടാന്‍ പാടുളളതല്ല.
-സ്ഥാനര്‍ത്ഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് നിര നിരയായി അനുഗമിക്കുന്ന വാഹനങ്ങളുടെ എണ്ണം 10 എണ്ണത്തില്‍ കൂടരുത്. പത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ 10 വാഹനങ്ങള്‍ ഇടവിട്ട് മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ 100 മീറ്ററിന്റെ ഇടവേളകള്‍ വരത്തക്ക വിധത്തില്‍ സ്വയം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vehicles, election, Vehicles, Only allowed vehicles for election campaigns
< !- START disable copy paste -->