ഓണ്‍ലൈന്‍ തട്ടിപ്പ് വീണ്ടും; ഫെയ്സ്ബുക്ക് പരിചയത്തിലൂടെ അധ്യാപികയില്‍ നിന്നും 12. 5 ലക്ഷം രൂപ തട്ടിയെടുത്തു; പിന്നില്‍ ഡല്‍ഹിയിലെ ഗൂഡസംഘം
Dec 17, 2017, 11:19 IST
ബേഡകം: (www.kasargodvartha.com 17/12/2017) ഫെയ്സ്ബുക്ക് വഴി പരിചയം നടിച്ച് അധ്യാപികയില്‍ നിന്നും 12. 5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഓണ്‍ലൈനില്‍ മുന്നൂറുകോടി രൂപ സമ്മാനമടിച്ചുവെന്ന് വിശ്വസിപ്പിച്ച് ബന്തടുക്ക പടുപ്പ് സ്വദേശിനിയായ സ്വകാര്യസ്‌കൂള്‍ അധ്യാപികയുടെ പണമാണ് തട്ടിയെടുത്തത്. സംഭവത്തില്‍ ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ആധ്യാപികയുടെ പണം ആറു തവണകളായാണ് തട്ടിയെടുത്തത്. ഡല്‍ഹി കേന്ദ്രമാക്കിയ വന്‍കിട സൈബര്‍ തട്ടിപ്പുസംഘമാണ് ഇതിനുപിന്നിലന്നാണ് സൂചന. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ജോണ്‍ബാങ്ക് പൗണ്ട് എന്നയാളാണ് പണം അപഹരിച്ചത്. നവംബര്‍ 17നാണ് ജോണും അധ്യാപികയും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് വാട്സ് ആപില്‍ നമ്പര്‍ നല്‍കുകയും അതുവഴി ചാറ്റിംഗ് നടത്തുകയും ചെയ്തു. പിന്നീട് 35,000 പൗണ്ട് മൂല്യമുള്ള സമ്മാനമടിച്ചിട്ടുണ്ടെന്ന് പറയുകയും ഇതിന്റെ തെളിവായി റിസര്‍വ് ബാങ്കിന്റെ പേരിലുള്ള ഇ മെയില്‍ ഐഡിയില്‍ സാക്ഷ്യപ്പെടുത്തുന്ന കത്ത് അയക്കുകയും ചെയ്തു.
കമ്പനിയില്‍ നിന്ന് 50 കിലോ തൂക്കമുള്ള പാക്കറ്റാണ് സമ്മാനമായി അയച്ചതെന്നും ഇതിന്റെ നികുതി അടക്കാനുള്ള തുകയാണെന്നും പറഞ്ഞാണ് അധ്യാപികയോട് പണം ആവശ്യപ്പെട്ടത്. 30,000 രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നാലെ ഒരു സ്ത്രീ ഫോണില്‍ വിളിച്ച് അക്കൗണ്ട് നമ്പര്‍ നല്‍കി. ഇതിലേക്കാണ് പണം നിക്ഷേപിച്ചത്. പിന്നീട് പല തവണകളായി അധ്യാപിക പണമടച്ചുകൊണ്ടിരുന്നു. പിന്നീട് കൂടുതല്‍ തുക നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ അധ്യാപിക നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് വ്യക്തമായത്.
ഇതേ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആക്സിസ് ബാങ്ക്, കനറാബാങ്ക്, ഫെഡറല്‍ബാങ്ക് എന്നീ ബാങ്കുകളുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. എ ടി എം വഴിയാണ് കൂടുതല്‍ പണവും പിന്‍വലിച്ചത്. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങി തുക ട്രാന്‍സാക്ഷന്‍ നടത്തിയ നിലയിലാണ്. പണമെല്ലാം പിന്‍വലിച്ചത് ഡല്‍ഹിയില്‍ നിന്നാണെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Bedakam, Kasaragod, Cheating, Social-Media, Police, Case, Complaint, Teacher, Bank, Investigation, Online cheating: Rs 12.50 lakh abducted from the teacher