city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളില്‍ മോഷണം പതിവാണെന്ന പ്രചാരണം പോലീസിന് തലവേദനയാകുന്നു; 15,000 രൂപ കവര്‍ന്നതായി പുതിയ പരാതി

കാസര്‍കോട്: (www.kasargodvartha.com 28.03.2018) ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളില്‍ മോഷണം പതിവാണെന്ന പ്രചാരണം പോലീസിന് തലവേദന സൃഷ്ടിക്കുന്നു. ഏറ്റവും ഒടുവില്‍ 15,000 രൂപ കവര്‍ന്നതായി പോലീസിന് പുതിയ പരാതി ലഭിച്ചിരിക്കുകയാണ്. കാസര്‍കോട് മാര്‍ക്കറ്റ് റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് പരാതിയുമായി കാസര്‍കോട് ടൗണ്‍ പോലീസിനെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫോര്‍ട്ട് റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ 15,000 രൂപ മോഷണം പോയതായും പോലീസിന് പരാതി കിട്ടിയിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളില്‍ മോഷണം പതിവാണെന്ന പ്രചാരണം പോലീസിന് തലവേദനയാകുന്നു; 15,000 രൂപ കവര്‍ന്നതായി പുതിയ പരാതി

ഇതരസംസ്ഥാന തൊഴിലാളികള്‍ പരസ്പരമാണ് മോഷണപരാതികള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഏതെങ്കിലും വ്യക്തിവൈരാഗ്യം മൂലമാണ് ഇങ്ങനെയുള്ള പരാതികള്‍ ഉന്നയിക്കുന്നതെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ മോഷണം നടന്നതായി ഉറപ്പിക്കാന്‍ പോലീസിന് കഴിയുന്നില്ല. കാസര്‍കോട്ടെയും പരിസരങ്ങളിലെയും ക്വാര്‍ട്ടേഴ്‌സുകളില്‍ നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്.

Related News:
ക്വാര്‍ട്ടേഴ്‌സ് മുറികള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപകം; ഇതരസംസ്ഥാന തൊഴിലാളിയുടെ പണവും തിരിച്ചറിയല്‍രേഖകളും അടങ്ങുന്ന പഴ്‌സ് കവര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Robbery, Police, Complaint, One more Robbery complaint from Other state employee; Police in trouble.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia