മത്സ്യബന്ധനത്തിനിടെ ഒരാളെ കടലില്‍ കാണാതായി
Mar 26, 2018, 10:35 IST
കാസര്‍കോട്: (www.kasargodvartha.com 26.03.2018) മത്സ്യബന്ധനം നടത്തുന്നതിനിടെ ഒരാളെ കടലില്‍ കാണാതായി. വടകര സ്വദേശി ശ്രീജിത്തിനെ (42)യാണ് കാണാതായത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ശ്രീജിത്തുള്‍പെടെയുള്ള നാലു പേര്‍ മത്സ്യബന്ധനത്തിനായി നെല്ലിക്കുന്ന് കടപ്പുറത്തേക്ക് പോയതായിരുന്നു. നെല്ലിക്കുന്ന് അഴിമുഖത്തിന് നാലു കിലോ മീറ്റര്‍ അകലെ തോണിയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ ശ്രീജിത്ത് കടലിലേക്ക് വീഴുകയായിരുന്നു.
രാവിലെ 8.30 മണിയോടെ തോണിയില്‍ നിന്നും വലയെറിയുന്നതിനിടെയാണ് കാല്‍ വഴുതി ശ്രീജിത്ത് കടലില്‍ വീണത്. ശക്തമായ തിരമാലകളില്‍പെട്ട് ശ്രീജിത്ത് ഒലിച്ചുപോവുകയും ചെയ്തു. കൂടെ വന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Missing, Sea, Fire force, One goes missing while fishing.
< !- START disable copy paste -->