ആണ്‍കുഞ്ഞില്ലാത്ത ദമ്പതികള്‍ക്ക് ഒരാള്‍ അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനെ സമ്മാനിച്ചു; വിവരമറിഞ്ഞെത്തിയ പോലീസ് കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലാക്കി
Feb 14, 2018, 10:35 IST
കാസര്‍കോട്: (www.kasargodvartha.com 14.02.2018) ആണ്‍കുഞ്ഞില്ലാത്ത ദമ്പതികള്‍ക്ക് ഒരാള്‍ അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനെ സമ്മാനിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലാക്കുകയും ചെയ്തു. ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബോവിക്കാനത്താണ് സംഭവം. ബോവിക്കാനത്ത് വാടക വീട്ടില്‍ താമസിക്കുന്ന ദമ്പതികള്‍ക്കാണ് കര്‍ണാടക മടിക്കേരിയില്‍ നിന്ന് എത്തിയ ഒരാള്‍ ആണ്‍കുഞ്ഞിനെ സമ്മാനിച്ചത്.
ബോവിക്കാനത്തെ ദമ്പതികള്‍ക്ക് മൂന്ന് പെണ്‍മക്കളാണുള്ളത്. ഒരാണ്‍ കുഞ്ഞിനെ വേണമെന്ന ആഗ്രഹം ഇവര്‍ക്കുണ്ടായിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച വൈകുന്നേരം മടിക്കേരിയില്‍ നിന്ന് ഒരാള്‍ ബോവിക്കാനത്തെത്തുകയും നവജാത ശിശുവിനെ ദമ്പതികള്‍ക്ക് കൈമാറുകയുമായിരുന്നു. ഇതിനു ശേഷം ആള്‍ തിരിച്ചുപോവുകയും ചെയ്തു. ദമ്പതികളുടെ താമസസ്ഥലത്ത് നവജാത ശിശുവിനെ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ആദൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി വീട്ടില്‍ പരിശോധന നടത്തുകയും കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്തപ്പോഴാണ് മടിക്കേരിയില്‍ നിന്നും ഒരാള്‍ കുഞ്ഞിനെ കൊണ്ടുവന്ന് നല്‍കിയതാണെന്ന് ദമ്പതികള്‍ വെളിപ്പെടുത്തിയത്. പണമൊന്നും വാങ്ങിയില്ലെന്നും ഒഴിവാക്കപ്പെടുന്ന കുഞ്ഞിനെ വളര്‍ത്താമെന്ന ആഗ്രഹത്തിലാണ് സ്വീകരിച്ചതെന്നും ദമ്പതികള്‍ പറഞ്ഞു. എന്നാല്‍ ഇതിനു വേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാത്തതിനാല്‍ പോലീസ് കുഞ്ഞിനെ കസ്റ്റഡിയില്‍ വാങ്ങുകയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കുഞ്ഞ് ഇപ്പോള്‍ നഴ്‌സുമാരുടെ പരിചരണത്തിലാണ്. സംഭവത്തില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. ചൈല്‍ഡ് ലൈനിനെയും വിവരമറിയിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, news, custody, Police, Investigation, Baby, One gifted baby for couples, Police taken to custody admitted in hospital < !- START disable copy paste -->
ബോവിക്കാനത്തെ ദമ്പതികള്‍ക്ക് മൂന്ന് പെണ്‍മക്കളാണുള്ളത്. ഒരാണ്‍ കുഞ്ഞിനെ വേണമെന്ന ആഗ്രഹം ഇവര്‍ക്കുണ്ടായിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച വൈകുന്നേരം മടിക്കേരിയില്‍ നിന്ന് ഒരാള്‍ ബോവിക്കാനത്തെത്തുകയും നവജാത ശിശുവിനെ ദമ്പതികള്‍ക്ക് കൈമാറുകയുമായിരുന്നു. ഇതിനു ശേഷം ആള്‍ തിരിച്ചുപോവുകയും ചെയ്തു. ദമ്പതികളുടെ താമസസ്ഥലത്ത് നവജാത ശിശുവിനെ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ആദൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി വീട്ടില്‍ പരിശോധന നടത്തുകയും കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്തപ്പോഴാണ് മടിക്കേരിയില്‍ നിന്നും ഒരാള്‍ കുഞ്ഞിനെ കൊണ്ടുവന്ന് നല്‍കിയതാണെന്ന് ദമ്പതികള്‍ വെളിപ്പെടുത്തിയത്. പണമൊന്നും വാങ്ങിയില്ലെന്നും ഒഴിവാക്കപ്പെടുന്ന കുഞ്ഞിനെ വളര്‍ത്താമെന്ന ആഗ്രഹത്തിലാണ് സ്വീകരിച്ചതെന്നും ദമ്പതികള്‍ പറഞ്ഞു. എന്നാല്‍ ഇതിനു വേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാത്തതിനാല്‍ പോലീസ് കുഞ്ഞിനെ കസ്റ്റഡിയില്‍ വാങ്ങുകയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കുഞ്ഞ് ഇപ്പോള്‍ നഴ്‌സുമാരുടെ പരിചരണത്തിലാണ്. സംഭവത്തില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. ചൈല്‍ഡ് ലൈനിനെയും വിവരമറിയിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, news, custody, Police, Investigation, Baby, One gifted baby for couples, Police taken to custody admitted in hospital