ട്രെയിന്‍വഴി കഞ്ചാവു കടത്ത്; ആര്‍ പി എഫും എക്‌സൈസും ചേര്‍ന്ന് ട്രെയിനുകളില്‍ സംയുക്ത റെയ്ഡ് തുടങ്ങി, 10 പാക്കറ്റ് കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍
Nov 18, 2017, 12:45 IST
കാസര്‍കോട്: (www.kasargodvartha.com 18/11/2017) ട്രെയിന്‍വഴിയുള്ള കഞ്ചാവു കടത്ത് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ കര്‍ശന നിര്‍ദേശ പ്രകാരം ആര്‍ പി എഫും എക്‌സൈസും ചേര്‍ന്ന് ട്രെയിനുകളില്‍ സംയുക്ത റെയ്ഡ് തുടങ്ങി. 10 പാക്കറ്റ് കഞ്ചാവുമായി ഒരാളെ അറസ്റ്റു ചെയ്തു. ബംഗളൂരു സ്വദേശി ശിവരാജ് (21) ആണ് അറസ്റ്റിലായത്.
കര്‍ണാടകയില്‍ നിന്നും ബീഹാര്‍, ഒറീസ, രാജസ്ഥാന്‍ ഉള്‍പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി കഞ്ചാവ് കേരളത്തിലേക്ക് ഒഴുകുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ആര്‍ പി എഫിന്റെ സഹായത്തോടെ ട്രെയിനുകളില്‍ പരിശോധന നടത്തണമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ദീര്‍ഘദൂര ട്രെയിനുകളില്‍ സംശയമുള്ള യാത്രക്കാരെ വിശദമായ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. അതേസമയം സ്ത്രീകളെ ഉപയോഗിച്ചുള്ള കഞ്ചാവ് കടത്തും നടക്കുന്നതായി പരാതിയുയര്‍ന്നിട്ടുണ്ടെങ്കിലും സംയുക്ത സംഘത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ സ്ത്രീകളെ പരിശോധിക്കാന്‍ കഴിയുന്നില്ല. ദിനംപ്രതി കിലോകണക്കിന് കഞ്ചാവാണ് കാസര്‍കോട് ജില്ലയില്‍ മാത്രമായി വിറ്റഴിക്കപ്പെടുന്നത്.
കേരളത്തിന്റെ മറ്റു ജില്ലകളിലേക്കും ട്രെയിന്‍ വഴിയുള്ള കഞ്ചാവ് കടത്ത് വ്യാപകമായിട്ടുണ്ടെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Train, Kanjavu, Arrest, RPF, Raid, One arrested with 10 packet Ganja