city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എടനീരില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി വിപണന മേളയും രുചിയൂറും നാടന്‍ ഭക്ഷ്യമേളയും നടത്തി

എടനീര്‍: (www.kasargodvartha.com 14/09/2016) എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഓണം- ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി വിഷരഹിത നാടന്‍ ഭക്ഷ്യമേളയും ജൈവ പച്ചക്കറി വിപണന മേളയും നടത്തി.

വിദ്യാര്‍തഥികളുടെ ഈ കാര്‍ഷിക ജൈവ പച്ചക്കറി വിപണന മേള- ഭക്ഷ്യ കൂട്ടായ്മ വാര്‍ഡ് മെമ്പറും ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഇ. ശാന്തകുമാരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രിസിപ്പാള്‍ എ എന്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളുടെ വീടുകളിലും സ്‌കൂള്‍ മട്ടുപ്പാവ് കൃഷിയിലൂടെ ഉത്പാദിപ്പിച്ച പച്ചക്കറികളുമാണ് വില്‍പ്പന നടത്തിയത്.

നാടന്‍ കപ്പ, പയര്‍, വെണ്ടയ്ക്ക, കറിവേപ്പില, വാഴത്തണ്ട്, പറങ്കി, തക്കാളി, കക്കരിക്ക, വഴുതിനിങ്ങ, ബീന്‍സ്, മല്ലി ഇല, ചേന തുടങ്ങി 20 ഓളം പച്ചക്കറി വിഭവങ്ങള്‍ വില്‍പനയ്‌ക്കെത്തി. നികുതിപ്പണം, ലാഭം, അമിത വില മുതലായവ ഒഴിവാക്കിയാണ് വില്‍പ്പന നടത്തിയത്. അതിനാല്‍ കടയിലേതിനേക്കാള്‍ അഞ്ചു മുതല്‍ 10 രൂപ വരെ വില കുറച്ച് വില്‍പ്പന നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു.

ഒരാഴ്ച്ച മുമ്പ് തന്നെ ജൈവ പച്ചക്കറി വിപണ മേള അറിയിച്ചതിനാല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഓണം - ബക്രീദ് ആഘോഷത്തിനാവശ്യമായ പച്ചക്കറികള്‍ വാങ്ങാനെത്തി. കടയുടമ, ന്യായവില ബോര്‍ഡ്, ത്രാസ്, കടലാസ് ബാഗുകള്‍, ബില്‍ എഴുത്തുകാരന്‍ തുടങ്ങി എല്ലാ ജോലികളും പ്രത്യേകം വോളണ്ടിയര്‍മാരെ നിര്‍ത്തിയാണ് വില്‍പ്പന നടന്നത്. വില്‍പ്പനയിലൂടെ ലഭിയ്ക്കുന്ന തുകയില്‍ ഒരു വിഹിതം പച്ചക്കറി ഉടമയ്ക്കും, ഒരുവിഹിതം എന്‍ എസ് എസ് സാന്ദ്വന ഫണ്ടായും നീക്കിവെക്കും. വില്‍പ്പന നടത്തുന്നതിനിടയില്‍ ഉപഭോക്താക്കളെ ജൈവകൃഷിയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും വിദ്യാര്‍ത്ഥികള്‍ സമയം കണ്ടെത്തി.

വിദ്യാര്‍ത്ഥികളുടെ നാടന്‍ ഭക്ഷ്യമേളയില്‍ 50 ഓളം വിഭവങ്ങള്‍ പ്രദര്‍ശനത്തിനെത്തി. ഇതില്‍ പായസം, ചക്ക പപ്പടം, ചക്ക ഉപ്പേരി, കാളന്‍, വിവിധ തരം പച്ചടികള്‍, ശര്‍ക്കര ഉപ്പേരി, ഓലന്‍, അവിയല്‍, ബോണ്ട, ഉപ്പേരികളില്‍ പയര്‍, ബീന്‍സ് മുതലായവ വിഭവങ്ങളും മത്സരത്തിനെത്തി. മികച്ച പാചകശ്രീയായി സോണ പീറ്റര്‍ ഒന്നാം സ്ഥാനവും, സ്‌നേഹ ഷേണായ് രണ്ടാം സ്ഥാനവും നേടി. എന്‍ എസ് പ്രോഗ്രാം ഓഫീസര്‍ ഐ കെ വാസുദേവന്‍, അസിസ്റ്റന്‍ഡ് ഓഫീസര്‍ എം ദീപ, അധ്യാപകരായ പ്രവീണ്‍കുമാര്‍, കെ സി ശ്രീകല, ലീഡര്‍മാരായ ഭാവന, അമല്‍, ഷിബിന്‍, ശ്രുതി എന്നിവര്‍ നേതൃത്വം നല്‍കി.

എടനീരില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി വിപണന മേളയും രുചിയൂറും നാടന്‍ ഭക്ഷ്യമേളയും നടത്തി

എടനീരില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി വിപണന മേളയും രുചിയൂറും നാടന്‍ ഭക്ഷ്യമേളയും നടത്തി

എടനീരില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി വിപണന മേളയും രുചിയൂറും നാടന്‍ ഭക്ഷ്യമേളയും നടത്തി

എടനീരില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി വിപണന മേളയും രുചിയൂറും നാടന്‍ ഭക്ഷ്യമേളയും നടത്തി

എടനീരില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി വിപണന മേളയും രുചിയൂറും നാടന്‍ ഭക്ഷ്യമേളയും നടത്തി

എടനീരില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി വിപണന മേളയും രുചിയൂറും നാടന്‍ ഭക്ഷ്യമേളയും നടത്തി

Keywords:  Kasaragod, Kerala, Edneer, Onam-celebration, Edneer Swamiji's Higher secondary school, Food, Vegetables, Onam celebration in Edneer School.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia