city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അക്ഷരമുറ്റത്തെ പഴയ കാല ഓര്‍മകളുമായി അവര്‍ ഒത്തുചേര്‍ന്നു

ഉദുമ: (www.kasargodvartha.com 20.07.2017) ഉദുമ ഇസ്‌ലാമിയ എഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പഴയ ഓര്‍മകളുടെ ഒത്തുചേരലായി. 1932 മുതലുള്ള പൂര്‍വ വിദ്യാര്‍ത്ഥികള്‍ അക്ഷരമുറ്റത്ത് 'പൊല്‍സ്' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംഗമിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരേ ബെഞ്ചില്‍ ഇരുന്ന് പഠിച്ചിറങ്ങിയവര്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ പഴയകാല ഓര്‍മ്മകള്‍ അയവിറക്കിയും പരസ്പരം പരിചയപ്പെട്ടും മധുര സ്മരണകള്‍ നിലനിര്‍ത്തി. ചിലര്‍ പഴയ കാല അധ്യാപകര്‍ ശാസിച്ചതും അടിച്ചതും ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ഒരു നൊമ്പരമായി മാറി കെട്ടിപ്പിടിച്ചും ആലിംഗനം ചെയ്തും ആശിര്‍വദിച്ചും ഗുരുശിഷ്യബന്ധം ഊട്ടിയുറപ്പിച്ചു.

അക്ഷരമുറ്റത്തെ പഴയ കാല ഓര്‍മകളുമായി അവര്‍ ഒത്തുചേര്‍ന്നു

സ്‌കൂള്‍ മാനേജറും ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥി മെമ്പര്‍ഷിപ്പ് കാര്‍ട്ടൂണിസ്റ്റ് കെ എ ഗഫൂര്‍ മാസ്റ്റര്‍ പൂര്‍വ വിദ്യാര്‍ത്ഥി മുഹമ്മദ് അബ്ദുല്‍ ഖാദറിന് നല്‍കി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ പ്രൊഫ. എം എ റഹ് മാന്‍, പിടിഎ പ്രസിഡണ്ട് ഹാഷിം പാക്യാര, മുന്‍ ഹെഡ്മാസ്റ്റര്‍ എം ശ്രീധരന്‍, മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി കാപ്പില്‍ കെ ബി എം ഷരീഫ്, കെ കെ അബ്ദുല്ല ഹാജി ഖത്തര്‍, കെ എസ് ഹബീബുല്ലാഹ്, ഡോ. അബ്ദുല്‍ അഷറഫ്, ഡോ. കെ എ അഹമ്മദ് ഫയാസ്, സാദിഖ് പാക്യാര, സത്താര്‍ മുക്കുന്നോത്ത് ചര്‍ച്ചയില്‍ പങ്കെടുത്തു.

കെ എ ഷുക്കൂര്‍, ഇ കെ മുഹമ്മദ് കുഞ്ഞി, ഷരീഫ് എരോല്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, ഹസന്‍ ദേളി, ഷംസുദ്ധീന്‍ ബങ്കണ, കെ എ അസീസു റഹ് മാന്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

സ്‌കൂളില്‍ പി ടി എ കമ്മിറ്റി പുതുതായി സജ്ജീകരിച്ച സ്മാര്‍ട്ട് ക്ലാസ് റൂം പിടിഎ പ്രസിഡണ്ട് ഹാഷിം പാക്യാര ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് ക്ലാസ് റൂമില്‍ അല്‍പസമയം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കായി മുന്‍ ഹെഡ്മാസ്റ്റര്‍ എം ശ്രീധരന്‍ ക്ലാസെടുത്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി, പ്രശസ്ത എഴുത്തുകാരന്‍ എം എ റഹ് മാന്‍, ഖത്തര്‍ വ്യവസായി കെ കെ അബ്ദുല്ല ഹാജി, ഭൂജലവകുപ്പ് കോഴിക്കോട് ജില്ലാ മേധാവി ഡോ. അബ്ദുല്‍ അഷറഫ്, വയനാട് ഇത്രി തീം പാര്‍ക്ക് ഡയറക്ടര്‍ കെ എസ് ഹബീബുല്ലാഹ്, ഡോ. കെ എ അഹമ്മദ് ഫയാസ് അടക്കമുള്ളവര്‍ വീണ്ടും ശ്രീധരന്‍ മാഷിനു മുന്നില്‍ വിദ്യാര്‍ത്ഥികളായി ഇരുന്നത് കൗതുകമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Uduma, Old student, Meet, news, kasaragod, Kerala, school, Old students meet conducted

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia