റോഡ് തോടായി; കടുത്ത യാത്രാദുരിതം
Jul 18, 2017, 19:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.07.2017) നഗരത്തിലെ പ്രധാനപ്പെട്ട പഴയ എല്‍ഐസി- ദേവന്‍ റോഡ് വെള്ളം കെട്ടി തോടായി മാറി. ഇതോടെ ഇതുവഴിയുള്ള കാല്‍നടയാത്രയും അതീവ ദുസഹമാണ്. ദുര്‍ഗാ ഹൈസ്‌കൂള്‍, കാര്‍ഷിക ബാങ്ക്, നിരവധി സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്കുള്‍പ്പെടെ നൂറ് കണക്കിനാളുകളാണ് ഇത് വഴി കടന്നു പോകുന്നത്.
മഴ വെള്ളം നിറഞ്ഞ് തോടായതിന് പുറമെ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയുമാണ്. പലപ്പോഴും ഇത് വഴി സ്‌കൂളിലേക്ക് പോകുകയും വരികയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പലപ്പോഴും വെള്ളത്തില്‍ വീണ് നനഞ്ഞൊലിച്ച് പോകേണ്ട ഗതികേടിലാണ്. വാഹനങ്ങള്‍ക്കും ഇതിലൂടെ കടന്നുപോകാന്‍ കഴിയുന്നില്ല. മഴവെള്ളം നിറയുന്നതോടെ റോഡും കുഴിയും എതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ്.
കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് നഗരസഭാ ചെയര്‍മാന് നേരിട്ട് ബോധ്യമുള്ളതാണെങ്കില്‍ പോലും നന്നാക്കാന്‍ തയ്യാറായിട്ടില്ലെന്ന് പരിസരവാസകള്‍ പറയുന്നു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളോട് പലപ്രാവിശ്യം പരാതി നല്‍കിയിട്ടും പരിഹരിക്കാന്‍ തയ്യാറായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Road, Old LIC-Devan road damaged