city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വായു മലിനീകരണത്തിനെതിരെ കൈകോര്‍ത്ത് പരിസ്ഥിതി ദിനാഘോഷം; മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 05.06.2019) ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പൊയില്‍ ജി എച്ച് എസില്‍ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. വായു മലിനീകരണത്തിനെതിരെ കൈകോര്‍ക്കാം എന്നതായിരുന്നു ഈവര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം. ഇതോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത്, ജില്ലാ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, ഹരിത കേരള മിഷന്‍, ജൈവവൈവിധ്യ ബോര്‍ഡ്, എം.ജി എന്‍ ആര്‍ ഇ ജി , കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി അധ്യക്ഷത വഹിച്ചു.

വായു മലിനീകരണത്തിനെതിരെ കൈകോര്‍ത്ത് പരിസ്ഥിതി ദിനാഘോഷം; മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

ചക്ക ഫെസ്റ്റിന്റെ ഉദ്ഘാടനം മുന്‍ എം.പി പി. കരുണാകരന്‍ നിര്‍വഹിച്ചു. നക്ഷത്ര വനത്തിന്റെയും പൊതു കാവ് സംരംക്ഷണത്തിന്റെയും ഉദ്ഘാടനം എം ഗൗരിയും ഔഷധ തോട്ടം, ഫോട്ടോ സിനിമ പ്രദര്‍ശനം എന്നിവയുടെ ഉദ്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരനും നിര്‍വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രമീള, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. കുഞ്ഞമ്പു, മടിക്കൈ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശശീന്ദ്രന്‍ മടിക്കൈ ,എം. അബ്ദുള്‍ റഹ്മാന്‍, മടിക്കൈ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.ഇന്ദിര, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഓമന, കാസര്‍കോട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ അനൂപ് കുമാര്‍, ജില്ലാ എം.ജി.എന്‍. ആര്‍.ഇ.ജി പ്രൊജക്ട് ഡയറക്ടര്‍ വി കെ ദിലീപ്, ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, ബിഎംസി ജില്ലാ കോഡിനേറ്റര്‍ പി കൃഷ്ണന്‍ ,ബിഡിഒ ജോയ് റോഡ്‌സ് ,ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി പ്രസീത, മുന്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി ബാലകൃഷ്ണന്‍, എം.രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ പി.ബിജു സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ സനല്‍ ഷ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

വായു മലിനീകരണത്തിനെതിരെ കൈകോര്‍ത്ത് പരിസ്ഥിതി ദിനാഘോഷം; മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)

Keywords: kasaragod, Kerala, news, District, inauguration, E.Chandrashekharan, Minister, school, District-Panchayath, Panchayath, Environmental day; The district level was inaugurated by Minister E. Chandrasekharan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia