യുവകന്യാസ്ത്രീയുടെ മരണത്തിന് കാരണം ഗുരുതരമായ കരള്‍രോഗമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
May 30, 2016, 11:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.05.2016) ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കടുമേനി മഠത്തില്‍ യുവ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങി. ഗുരുതരമായ കരള്‍രോഗമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചിറ്റാരിക്കാലിലെ ദേവസ്യയുടെ മകള്‍ ഡോണ മറിയയെയാണ്(26) പാലക്കാട്ടെ പ്രോവിന്‍ഷ്യല്‍ ഹോമിന്റെ കീഴില്‍ കടുമേനിയില്‍ പ്രവര്‍ത്തിക്കുന്ന ഹോളിഫാമിലി ഭവനിലെ കിടപ്പുമുറിയില്‍ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മറ്റൊരു കന്യാസ്ത്രീക്കൊപ്പം മഠത്തിലെ കിടപ്പുമുറിയില്‍ ഡോണ തലേദിവസം രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ ഡോണയെ കട്ടിലിനുതാഴെ വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ഡോണയെ ചെറുപുഴയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെയാണ് മരണകാരണം കരള്‍രോഗമാണെന്ന് വ്യക്തമായത്. വൃക്കസംബന്ധമായ അസുഖങ്ങളും ഡോണയെ അലട്ടിയിരുന്നു.
Related News:
കടുമേനിയിലെ മഠത്തില്‍ യുവ കന്യാസ്ത്രീ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
Keywords: Kasaragod, Postmortem report, Kanhangad, Police, Nun, Deadbody, Dona, Pariyaram Medical College, Sunday, Liver Diseases.