city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint | 'പേരാൽ ഗവ. സ്‌കൂളിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നു'; പച്ചക്കറി കൃഷിയും പൂച്ചെടികളും മറ്റും നശിപ്പിക്കുന്നത് നിത്യസംഭവമെന്ന് പ്രദേശവാസികൾ

കുമ്പള: (KasargodVartha) പേരാൽ ഗവ. ജൂനിയർ ബേസിക് സ്‌കൂളിൽ രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നതായി പരാതി. രാത്രിയിലും വെളുപ്പിനും സ്കൂളിലെത്തുന്ന ഇവർ സ്കൂളിലെ പൂച്ചെടികളും നട്ടുവളർത്തിയ കൃഷിയും നശിപ്പിക്കുന്നതായാണ് ആക്ഷേപം.

Complaint | 'പേരാൽ ഗവ. സ്‌കൂളിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നു'; പച്ചക്കറി കൃഷിയും പൂച്ചെടികളും മറ്റും നശിപ്പിക്കുന്നത് നിത്യസംഭവമെന്ന് പ്രദേശവാസികൾ

 കൃഷിഭവനുകളിൽ നിന്നും മറ്റും സ്വരൂപിച്ച് ചാക്കിലാക്കി വളർത്തിയ പച്ചക്കറി കൃഷി തൈകളും, സൗന്ദര്യവൽകരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള പൂച്ചെടികളും എറിഞ്ഞു തകർക്കുക, സ്‌കൂളിന്റെ ഗേറ്റ് തകർത്തു അകത്തുകടക്കുക, ചുമരുകളിൽ അശ്ലീലം എഴുതി വൃത്തികേടാക്കുക, മഴവെള്ള സംഭരണിയുടെയും, കുടിവെള്ളത്തിന്റെയും പൈപുകൾ തകർക്കുക എന്നിവ നിത്യസംഭവമാണെന്ന് പ്രദേശവാസികൾ പറയുന്നു.

സാമൂഹിക വിരുദ്ധരെ കണ്ടെത്തുന്നതിനായി സ്‌കൂളിൽ സിസിടിവി സ്ഥാപിക്കാൻ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിടിഎ ഭാരവാഹികൾ നിരന്തരം കുമ്പള ഗ്രാമപഞ്ചായത് അധികൃതരെ ബന്ധപ്പെടാറുണ്ടെങ്കിലും ആവശ്യം പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും പരിസരവാസികൾക്കുണ്ട്. വിഷയത്തിൽ പൊലീസിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ് പ്രദേശത്തുകാരും, സ്‌കൂൾ പിടിഎ കമിറ്റിയും.


Keywords: News, Malayalam News, Kasaragod, Kerala, Perala, School, Kumbala, Nuisance of anti-socials in Peral school
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia