city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മരുന്നുകള്‍ അവരുടെ വീടുകളില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫ്

കാസര്‍കോട്: (www.kasargodvartha.com 04.04.2020) കോവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ മരുന്നുകള്‍ ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ജില്ലാഭരണകൂടം അവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫ് ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മരുന്നുകള്‍ അവരുടെ വീടുകളില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫ്

മുന്നൂറോളം വരുന്ന രോഗികള്‍ തങ്ങളുടെ ചികിത്സയ്ക്ക് മംഗളൂരുവിലെ വിവിധ ആശുപത്രികളെ ആണ് ആശ്രയിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ തലപ്പാടിയില്‍ അതിര്‍ത്തി അടച്ചതിനാല്‍ ഇവരില്‍ പലര്‍ക്കും ചികിത്സ നടത്താനും മരുന്നുകള്‍ വാങ്ങാനും കഴിയാത്ത സ്ഥിതിയാണ്. അമ്പലത്തറയിലെ ഒമ്പതുവയസുകാരന്‍ മിഥുന്‍ മരുന്ന് തീര്‍ന്നതിനാല്‍ അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇതിന് ഉദാഹരണമാണ്. കാസര്‍കോട് ജില്ലയുടെ കണ്ണീരായ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും നോയല്‍ ആവശ്യപ്പെട്ടും.

ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും, ആരോഗ്യ വകുപ്പ് മന്ത്രിക്കും നോയല്‍ പരാതി അയച്ചിട്ടുണ്ട്.


Keywords: Kasaragod, Kerala, News, Endosulfan, Treatment, House, youth-congress, Noyal demands to avail treatment for Endosulfan victims

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia