Tourism | ഉത്തര മലബാർ ജലോത്സവം മലബാറിന്റെ വിനോദസഞ്ചാര വികസനത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ
● പ്രതികൂല കാലാവസ്ഥ മൂലം ഉത്തര മലബാർ ജലോത്സവം തിങ്കളാഴ്ചത്തേക്ക് മാറ്റി
● ജലോത്സവം, പ്രദേശത്തിന്റെ വികസനത്തിന് വലിയ പ്രചോദനം നൽകുമെന്നും സ്പീക്കർ
തൃക്കരിപ്പൂർ: (KasargodVartha) ഉത്തര മലബാർ ജലോത്സവം മലബാറിന്റെ വിനോദസഞ്ചാര വികസനത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. അച്ചാംതുരുത്ത് പാലത്തിന് സമീപം ഞായറാഴ്ച വൈകിട്ട് പ്രത്യേകം ഒരുക്കിയ വേദിയിൽ വച്ച് സ്പീക്കർ ജലോത്സവം ഫ്ലാഗ് ഓഫ് ചെയ്തു.
സംഘാടക സമിതി ചെയർമാനും എംഎൽഎയുമായ എം. രാജഗോപാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, സബ് കളക്ടർ പ്രതീക് ജയിൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീള, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് വി.വി. സജീവൻ, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി. മുഹമ്മദ് അസ്ലം, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. ബാവ, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാമോഹനൻ, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് മുത്തോലി, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് (ഇൻ ചാർജ്) എം. ശാന്ത, ബി.ആർ.ഡി.സി. മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ. സുധാകരൻ, പി.കെ. ഫൈസൽ, ബങ്കളം കുഞ്ഞികൃഷ്ണൻ, ടി.സി.എ. റഹ്മാൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, പി.പി. രാജു, കരിം ചന്തേര, ജെറ്റോ ജോസഫ്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം. ഹമീദ് ഹാജി, സണ്ണി അരമന, വി.വി. കൃഷ്ണൻ, സുരേഷ് പുതിയേടത്ത്, സി.വി. സുരേഷ്, ആൻറക്സ് ജോസഫ്, മുൻ ഡി.ടി.പി.സി. സെക്രട്ടറി ലിജോ ജോസഫ്, നിലവിലെ ഡി.ടി.പി.സി. സെക്രട്ടറി ശ്യാം കൃഷ്ണൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ത്രിതല പഞ്ചായത്ത്, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
ഉത്തര മലബാറിന്റെ സാംസ്കാരിക പൈതൃകവും വിനോദസഞ്ചാര സാധ്യതകളും പ്രകടമാക്കുന്ന ഈ ജലോത്സവം, പ്രദേശത്തിന്റെ വികസനത്തിന് വലിയ പ്രചോദനം നൽകുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
പ്രതികൂല കാലാവസ്ഥ മൂലം ഉത്തര മലബാർ ജലോത്സവം തിങ്കളാഴ്ചത്തേക്ക് മാറ്റി
കാസർകോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഉത്തര മലബാർ ജലോത്സവം മത്സരങ്ങൾ തിങ്കളാഴ്ച (നവംബർ 18) രാവിലെ 9 മണിക്ക് നടക്കും. സംഘാടക സമിതി ചെയർമാൻ എം. രാജഗോപാലൻ എംഎൽഎ ഈ വിവരം അറിയിച്ചു.
നവംബർ 17 ഞായറാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന മത്സരങ്ങൾ കനത്ത മഴ മൂലം മാറ്റിവച്ചതാണ്. തിങ്കളാഴ്ച രാവിലെ 9 മണിക്ക് 15 പേർ തുഴയുന്ന വനിതകളുടെ വള്ളം കളിയുടെ ഫൈനൽ മത്സരവും 25 പേർ തുഴയുന്ന പുരുഷൻമാരുടെ വള്ളം കളിയും ഉൾപ്പെടെയുള്ള മത്സരങ്ങൾ നടക്കും.
#NorthMalabarFest #KeralaTourism #WaterFestivals #BoatRace #MalabarEvents #SustainableTourism