city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Recognition | പ്രവാസി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സഅദിയ്യ ഫാം കോണ്‍: നാടിന്റെ വികസനത്തില്‍ അവർ ചെയ്ത സേവനങ്ങൾ നിസ്തുലമെന്ന് കണ്ണവം തങ്ങള്‍

Syed Zainul Abideen Muthukoya Thangal speaking at Saadiyya Famcon inauguration
Photo: Arranged

● സഅദിയ്യ പോലുള്ള സ്ഥാപനങ്ങളുടെ വളർച്ചയിൽ പ്രവാസി പ്രവർത്തകർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
● കെ പി ഹുസൈന്‍ സഅദി കെ സി റോഡ് അധ്യക്ഷത വഹിച്ചു. 
● സഅദിയ്യ ഫാം കോണിന്റെ ഉദ്ഘാടനം വിവിധ പ്രവാസി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്നു.

ദേളി: (KasargodVartha) കേരളത്തിന്റെ ഇന്നത്തെ വികസനത്തിൽ പ്രവാസി മലയാളികളുടെ സംഭാവന അളവറ്റതാണെന്ന് സഅദിയ്യ സെക്രട്ടറി സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ പറഞ്ഞു. സഅദിയ്യയുടെ വിദേശ കമ്മിറ്റി അംഗങ്ങളും കുടുംബങ്ങളും ഒത്തുകൂടിയ ഫാം കോണിന്റെ ഉദ്ഘാടനം നിർവഹിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സഅദിയ്യ പോലുള്ള സ്ഥാപനങ്ങളുടെ വളർച്ചയിൽ പ്രവാസി പ്രവർത്തകർ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സയ്യിദ് ഇസ്മായില്‍ ഹാദി പാനൂര്‍ പ്രാര്‍ത്ഥന നടത്തി. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുർറഹ്‌മാന്‍ ദാരിമി, അഹ്‌മദ് ഷെറിന്‍ എന്നിവരും കുടുംബിനികള്‍ക്ക് അഫീഫ അമീനും ക്ലാസിന് നേതൃത്വം നല്‍കി. അബ്ദുറഹ്‌മാന്‍ ഹാജി ബഹ്‌റൈന്‍, അമീര്‍ ഹസന്‍ കന്യപ്പാടി, അബ്ബാസ് ഹാജി കുഞ്ചാര്‍, യൂസഫ് സഅദി അയ്യങ്കേരി, ഹസന്‍ ഹാജി ചൊര്‍ക്കള, ഷാഫി പട്ടുവം, കെ എ മുഹമ്മദ് അഷ്‌റഫ് ഹാജി, അമീര്‍ ഹാജി പഴയങ്ങാടി ഖത്തര്‍, ഹമീദ് വടകര, മുഹമ്മദ് സഅദി, സി പി അഷ്‌റഫ് ചെരുമ്പ, ശിഹാബുദ്ദീന്‍ പരപ്പ, സുബൈര്‍ ഹാജി മട്ടന്നൂര്‍, അഷ്‌റഫ് പാലക്കോട്, മുഹമ്മദ് അഡൂര്‍ പ്രസംഗിച്ചു. ഇസ്മായില്‍ സഅദി പാറപ്പള്ളി സ്വാഗതവും, അബ്ദുർറഹ്‌മാന്‍ എരോല്‍ നന്ദിയും പറഞ്ഞു.

#Kerala #NRI #development #Saadiyya #Famcon #community #contribution #India

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia