അടിസ്ഥാന സൗകര്യം പോലുമില്ലാതെ ഒരു മലയോര നഗരം
Jul 8, 2017, 13:05 IST
ചിമേനി: (www.kasargodvartha.com 08.07.2017) അടിസ്ഥാന സൗകര്യം പോലുമില്ലാതെ കാസര്‍കോട്ടെ ഒരു മലയോര നഗരം. ചീമേനിയാണ് പ്രാഥമിക സൗകര്യത്തിന് പോലും ആവശ്യമായ മൂത്രപ്പുരയോ ബസ് സ്റ്റാന്‍ഡോ ഇല്ലാതെ വീര്‍പ്പുമുട്ടുന്നത്. അടിസ്ഥാന സൗകര്യമില്ലാത്ത ജില്ലയിലെ ഏക മലയോര നഗരമാണ് ചീമേനി.
മാലിന്യ സംസ്‌കരണത്തിന് പോലും തനതായ സംവിധാനം ഇവിടെയില്ല. നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും കെഎസ്ആര്‍ടിസി ഉള്‍പ്പെടെ നിരവധി ബസുകളും കടന്നു പോകുന്ന ചീമേനി നഗരത്തിന്റെ ചിരകാല സ്വപ്‌നമായ ഒരുബസ് സ്റ്റാന്‍ഡ് എന്ന ആവശ്യം ഇപ്പോഴും കടലാസില്‍ ഉറങ്ങുകയാണ്.
മൂന്ന് ഏക്കര്‍ സ്ഥലം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് സ്ഥാപിക്കാനായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കിയെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. എഞ്ചിനീയറിങ്ങ് കോളജ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍, വിവേകാനന്ദാ യൂനിക് എന്നിവയും അപ്‌ളൈഡ് സയന്‍സ് കോളജും തുറന്ന ജയില്‍, ആയൂര്‍വേദാശുപത്രി എന്നിങ്ങനെ നിരവധി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി ആളുകളാണ് ദിവസേന ചീമേനിയിലെത്തുന്നത്. എന്നിട്ടും ഒരു ശൗചാലയം പോലും നഗരത്തില്‍ സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഏറെ കൊട്ടിഘോഷിച്ചു കൊണ്ട് തറക്കല്ലിട്ട സൈബര്‍ പാര്‍ക്ക് അനിശ്ചിതത്വത്തിലാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഉരുക്ക് കോട്ടയായ കയ്യൂര്‍ ചീമേനിയില്‍ ഇതുവരെയും വികസനം എത്തിക്കാത്തതില്‍ പാര്‍ട്ടി അണികള്‍ ഉള്‍പ്പെടെ നിരാശയിലാണ്. സംസ്ഥാനം സിപിഎം നേതൃത്വത്തിലുള്ള ഇടത് മുന്നണി ഭരിക്കുമ്പോഴും കയ്യൂര്‍-ചീമേനി പഞ്ചായത്തിനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ ജനങ്ങള്‍ തികച്ചും അമര്‍ഷത്തിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheemeni, Kerala, Kasaragod, News, Bus, Busstand, Jail, Cyber park, Plantation corporation, Science lab, No sufficient infra structure in Cheemeni town.