32 വര്‍ഷം കഴിഞ്ഞിട്ടും ദൊഡ്ഡി കോളനിവാസികള്‍ക്ക് പട്ടയം കിട്ടിയില്ല
May 12, 2017, 20:52 IST
ഉദുമ: (www.kasargodvartha.com 12/05/2017) കാസര്‍കോട് ജില്ലയിലെ 2247 കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ശനിയാഴ്ച പട്ടയം വിതരണം നടത്തുമ്പോള്‍ ഉദുമ പാക്യാര കരിപ്പോടി ദൊഡ്ഡി കോളനിയിലെ ആറു കുടുംബങ്ങള്‍ക്ക് 32 വര്‍ഷം കഴിഞ്ഞിട്ടും പട്ടയം ലഭിച്ചില്ല. മറിയുമ്മ, തങ്കമണി, നഫീസ, മഞ്ചമ്മ, മറിയക്കുഞ്ഞി, ആമിന എന്നിവരാണ് മൂന്നുപതിറ്റാണ്ടിന് ശേഷവും പട്ടയം കിട്ടാത്ത ഭൂമിയില്‍ അധിവസിക്കുന്നത്.
റോഡ് പുറമ്പോക്ക് ഭൂമിയില്‍ ചെറിയ കുടിലുകളിലാണ് ഇവരുടെ താമസം. സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും ഉള്‍പെടുന്ന കുടുംബത്തിന് ഇതുവരെയും റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടില്ല. സൗജന്യമായി ലഭിച്ച വൈദ്യുതി മാത്രമാണ് ഇവര്‍ക്ക് ഏകആശ്വാസം. കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ബി ആര് സി സി വിതരണം ചെയ്യുന്ന വെള്ളം പോലും ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ കോളനിവാസികള്‍ക്ക് ലഭിക്കുന്നില്ല. പുരുഷന്മാരോടൊപ്പം സ്ത്രീകളും കൂലിപണിയെടുത്താണ് ജീവിതം കഴിച്ചുകൂട്ടുന്നത്. സര്‍ക്കാറിന്റെ ഒരു ആനുകൂല്യങ്ങളും കോളനിയില്‍ എത്തുന്നില്ല.
ഇവര്‍ക്ക് എത്രയും പെട്ടെന്ന് പട്ടയം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ പാക്യാര ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കോളനിവാസികളെ പങ്കെടുപ്പിച്ച് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Udma, Family, Kasaragod, House, Land, Pinarayi-Vijayan, Pakyara, Pattayam.