city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അടയ്ക്ക നിരോധിക്കുന്നതായുള്ള വാര്‍ത്തകള്‍ കെട്ടിച്ചമച്ചത്: ചെന്നിത്തല

കാസര്‍കോട്: അടയ്ക്ക നിരോധിക്കുന്നതായുള്ള വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല അറിയിച്ചു. വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടെത്തിയ അദ്ദേഹം ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

അടയ്ക്ക നിരോധിക്കുന്നതായുള്ള വാര്‍ത്തകള്‍ എവിടെ നിന്നാണ് വരുന്നതെന്നും ആരാണ് ഇത് പ്രചരിപ്പിക്കുന്നതെന്നും അറിയില്ല. കേന്ദ്രസര്‍ക്കാര്‍ അടയ്ക്ക നിരോധനത്തെകുറിച്ച് ഒരു ആലോചനയും നടത്തിയിട്ടില്ല. കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. അടയ്ക്ക നിരോധിക്കുന്നതായുള്ള പ്രചരണം ശരിയല്ലെന്നാണ് മന്ത്രി അറിയിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അടയ്ക്ക നിരോധിക്കുന്നതായുള്ള വാര്‍ത്തകള്‍ കെട്ടിച്ചമച്ചത്: ചെന്നിത്തലആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി അടയ്ക്ക നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. അടക്കയെ ഹാനികരമായ വസ്തു വിഭാഗത്തില്‍പ്പെടുത്തി ഭക്ഷണസാധനങ്ങളില്‍ ചേരുവയാക്കുന്നത് തടയണമെന്നും അടക്കയുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രത്യേകം പരിശോധിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭക്ഷ്യ സുരക്ഷാ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അടയ്ക്ക നിരോധിക്കുന്നതായുള്ള വാര്‍ത്തകള്‍ പരന്നത്. ഇത് അടയ്ക്ക കര്‍ഷകരില്‍ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു.

എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ ശരിയല്ലെന്ന് ചെന്നിത്തല അറിയിച്ചതോടെ അടയ്ക്ക കര്‍ഷകര്‍ക്ക് ഇത് ആശ്വാസമായിട്ടുണ്ട്. കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനനത്തിന് അനുമതി നല്‍കിയത് കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്താണ്. യു.ഡി.എഫ് സര്‍ക്കാര്‍ ഖനനം സംബന്ധിച്ച് പ്രാഥമിക നടപടികള്‍ മാത്രമാണ് തുടങ്ങിയത്. ഇതുസംബന്ധിച്ചുള്ള രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ യാതൊരു പരിശോധനയും നടത്താതെ ജനങ്ങള്‍ക്ക് ദ്രോഹകരമായ ഖനനാനുമതി നല്‍കിയത് കഴിഞ്ഞ എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ആണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഖനനാനുമതി റദ്ദാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും ചെന്നിത്തല പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : KPCC-president, Ramesh-Chennithala, Kasaragod, News, Media worker, Arecanut, Kerala, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia