പോലീസ് ഉണര്‍ന്നു; ജനരക്ഷായാത്രയുടെ പേരില്‍ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാതിരുന്നതിന്റെ ആശ്വാസത്തില്‍ നാട്
Oct 6, 2017, 19:57 IST
നീലേശ്വരം: (www.kasargodvartha.com 06.10.2017) ജനരക്ഷായാത്രയുടെ പേരില്‍ കാസര്‍കോട് ജില്ലയില്‍ കാര്യമായ അക്രമ സംഭവങ്ങളൊന്നുമുണ്ടാകാതിരുന്നത് നാടിന് ആശ്വാസമായി. ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയുടെ മൂന്നാം ദിനം കടന്നു പോയത് കാര്യമായ അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെയാണ്. ബസുകള്‍ക്കും ക്ലബ്ബുകള്‍ക്കും നേരെ കല്ലേറുണ്ടായെന്നതൊഴിച്ചാല് മറ്റ് കാര്യമായ അക്രമങ്ങളൊന്നും ഉണ്ടായില്ല.
വ്യാഴാഴ്ച ഉദുമ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്. ബിജെപി പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴും തിരിച്ചു വരുമ്പോഴും വന്‍ അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പയ്യന്നൂരില്‍ നടന്ന ജാഥയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തവര്‍ തിരിച്ചു വരുമ്പോള്‍ പലയിടങ്ങളിലും ആക്രമണമുണ്ടായിരുന്നു. ഈ പാശ്ചാത്തലത്തിലാണ് വ്യാഴാഴ്ചയും വന്‍തോതില്‍ ആക്രമണ സാധ്യതയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ആക്രമണം നടത്താന്‍ ഇരു വിഭാഗങ്ങളും സുസജ്ജരായിരുന്നുവെങ്കിലും പോലീസ് പഴുതടച്ച് നടത്തിയ മുന്നൊരുക്കങ്ങളാണ് സംഘര്‍ഷ സാധ്യത ഒഴിവാക്കിയത്. ഉത്തരമേഖല ഐജി മഹിപാല്‍ യാദവ് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ എന്നിവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയത്.
ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ പോകുന്ന ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കടന്നു പോകുന്ന വഴികളില്‍ ഉടനീളം കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ആക്രണ സാധ്യത പ്രതീക്ഷിച്ചിരുന്ന നീലേശ്വരം ഹൈവേ ജംഗ്ഷന്, പള്ളിക്കര, മയ്യിച്ച, ഞാണങ്കൈ എന്നിവിടങ്ങളില്‍ അതീവ സുരക്ഷയാണ് ഒരുക്കിയത്. പാണ്ടിക്കാട് ആര്‍ആര്‍ആര്‍എഫ്, മാങ്ങാട്ടുപറമ്പ് നാലാം ബറ്റാലിയന്, കോഴിക്കോട് സിറ്റി, വയനാട്-മലപ്പുറം-പാലക്കാട് ഏആര്‍ ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് സേനയെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അസൈനാര്‍, സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി ബാലകൃഷ്ണന്, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജ്, നര്‍ക്കോട്ടിക്സെല്‍ ഡിവൈഎസ്പി ജ്യോതികുമാര്‍, ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍കുമാര്‍, വെള്ളരിക്കുണ്ട് സിഐ എം സുനില്‍കുമാര്‍, ബേക്കല്‍ സി ഐ വിശ്വംഭരന്, നീലേശ്വരം സി ഐ വി ഉണ്ണികൃഷ്ണന്, കോസ്റ്റല്‍ സി ഐ എസ് പി മനോജ് എന്നിവര്‍ക്ക് പുറമെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എസ്ഐമാര്‍ എന്നിവര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ ഉറക്കമൊഴിഞ്ഞാണ് ക്രമസമാധാനപാലനത്തിന് നേതൃത്വം കൊടുത്തത്.
പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള സേനകള്‍ ജില്ലയിലെത്തി. പാണ്ടിക്കാട് ആര് ആര് ആര് എഫ്, മാങ്ങാട്ടുപറമ്പ് നാലാം ബറ്റാലിയന്, കോഴിക്കോട് സിറ്റി, വയനാട്-മലപ്പുറം-പാലക്കാട് ഏ ആര് ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് സേനയെയാണ് വിന്യസിച്ചത്. അക്രമമുണ്ടാക്കിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ആവശ്യമെന്ന് കണ്ടാല്‍ സായുധ സേനയെ രംഗത്തിറക്കുമെന്നും സിപിഎം - ബിജെപി ജില്ലാ നേതാക്കള്‍ക്കും പോലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Police, BJP, No more attacks reported over BJP Janaraksha Yathra