പഞ്ചായത്തിന്റെ അനാസ്ഥ; യൂനാനി ആശുപത്രിയില്‍ വീണ്ടും മരുന്ന് ക്ഷാമം
Aug 21, 2017, 19:14 IST
മൊഗ്രാല്‍: (www.kasargodvartha.com 21.08.2017) അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൊഗ്രാല്‍ യൂനാനി ആശുപത്രിയില്‍ വീണ്ടും മരുന്ന് ക്ഷാമം. പഞ്ചായത്തിന്റെ 2016 - 17 വാര്‍ഷിക പദ്ധതിയില്‍ മരുന്നിനാവശ്യമായ ഫണ്ട് ഉപയോഗപ്പെടുത്തുന്നതില്‍ കുമ്പള ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥയാണ് ആശുപത്രിയില്‍ വീണ്ടും രോഗികളെ വലച്ചു മരുന്ന് ക്ഷാമത്തിന് കാരണമായിരിക്കുന്നതെന്നാണ് ആക്ഷേപം.
വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപയുടെ മരുന്നാണ് മൊഗ്രാല്‍ യൂനാനി ആശുപത്രിക്ക് കുമ്പള ഗ്രാമ പഞ്ചായത്ത് നീക്കി വെച്ചിരിക്കുന്നത്. 2016 - 17 വര്‍ഷത്തെ ഫണ്ട് കൃത്യസമയത്ത് ഉപയോഗപ്പെടുത്താനാവാത്തത് മൂലമാണ് മരുന്ന് ക്ഷാമം നേരിടേണ്ടി വന്നത്. അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥ മൂലം ആശുപത്രി മരുന്നില്ലെന്ന കാരണത്താല്‍ അടച്ചു പൂട്ടേണ്ട അവസ്ഥയിലാണെന്ന് ഡി വൈ എഫ് ഐ മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി ആരോപിച്ചു.
2017- 18 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ കൂടുതല്‍ ഫണ്ട് മരുന്നിനായി അനുവദിക്കാമെന്നാണത്രെ പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. എന്നാല്‍ അതുവരെയുള്ള ഒരു വര്‍ഷക്കാലം മരുന്ന് ലഭിക്കാതെ വരും. ഇത് തുടര്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ദുരിതമാവുമെന്ന് ഡി വൈ എഫ് ഐ ചൂണ്ടിക്കാട്ടുന്നു. നിരവധി രോഗികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് യൂനാനി ചികിത്സ തേടി ദിവസേന മൊഗ്രാലിലെത്തുന്നത്.
അതിനിടെ ലാബ് ടെക്‌നീഷ്യന്‍ നിയമനം നീളുന്നത് മൂലം ആശുപത്രിയുടെ ലാബ് ഉദ്ഘാടനവും നീളുന്നതായി പറയുന്നു. ലാബിന്റെ സൗകര്യങ്ങളൊക്കെ ഒരുക്കി മാസങ്ങളായി തുടര്‍നടപടി ഉണ്ടാകുന്നില്ലെന്ന് ആരോപണമുണ്ട്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മരുന്നും, ലാബ് പ്രവര്‍ത്തനവും യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കണമെന്ന് ഡി വൈ എഫ് ഐ യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mogral, Hospital, Panchayath, Treatment, Patient's, Health, Kasaragod, DYFI, Unani Hospital.