റോഡ് പൂര്‍ത്തീകരണത്തിന് ഫണ്ടില്ല; പ്രതിഷേധവുമായി പ്രദേശവാസികള്‍
Jun 19, 2017, 11:11 IST
മൊഗ്രാല്‍: (www.kasargodvartha.com 19/06/2017) റോഡ് കോണ്‍ക്രീറ്റ് ചെയ്ത് പകുതി വഴിയില്‍ നിര്‍ത്തിയ മൊഗ്രാല്‍ മീലാദ് നഗര്‍ റോഡ് പൂര്‍ത്തീകരണത്തിന് കഴിഞ്ഞ മൂന്നു വര്‍ഷമായി ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്.
പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗാതാഗത യോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിനും പ്രധിഷേധത്തിനുമൊടുവില്‍ മൂന്ന് വര്‍ഷം മുമ്പ് പകുതി ഭാഗം കോണ്‍ക്രീറ്റ് ചെയ്തിരുന്നു.
റോഡ് പൂര്‍ത്തീകരണത്തിന് ബാക്കിയുള്ള 300 മീറ്ററോളം റോഡിനു ഫണ്ട് അനുവദിക്കാത്തതാണ് പ്രദേശവാസികളെ ഇപ്പോള്‍ പ്രകോപിപ്പിച്ചിരിക്കുന്നത് . അനുവദിച്ച ഫണ്ട് വകമാറ്റി ചിലവഴിച്ചെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് മീലാദ് നഗര്‍ വഴി കടന്നു പോകുന്നത്. റോഡ് പകുതി ഭാഗവും തകര്‍ന്നു കിടക്കുന്നു. നൂറോളം വീട്ടുകാര്‍ മീലാദ് നഗര്‍ പ്രദേശത്തുണ്ട്. ഒളച്ചാല്‍ വരെ ലിങ്ക് റോഡും നിര്‍മ്മിച്ചിട്ടുണ്ട്. ഈ റോഡിനും ഇത് വരെ ടാറിങ് ചെയ്തിട്ടില്ല.
മഴവെള്ളം റോഡിലൂടെ ഒഴുകി വരുന്നതിനാല്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്്. പ്രദേശവാസികള്‍ വാര്‍ഡ് മെമ്പറെയും, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെയും പ്രതിഷേധം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Mogral, Fund, Natives, Road, Protest, No fund for road works.