വില കുറയുമെന്ന് നേരത്തെ മണത്തു; പമ്പുകളില്‍ പെട്രോളും ഡീസലും കാലി
Feb 3, 2015, 16:45 IST
കാസര്‍കോട്: (www.kasargodvartha.com 03/02/2015) വില കുറയുമെന്ന് നേരത്തെ മണത്തറിഞ്ഞ പമ്പുടമകള്‍ പെട്രോളും ഡീസലും സ്‌റ്റോക്ക് ചെയ്യാതിരുന്നതിനാല്‍ പമ്പുകളില്‍ ഇന്ധനം നിറക്കാനെത്തിയവര്‍ കുഴഞ്ഞു. സാധാരണ ഇന്ധന വില വര്‍ധിപ്പിക്കുമ്പോള്‍ മുന്‍കൂട്ടി വലിയ രീതിയില്‍ ഇന്ധനം സ്‌റ്റോക്ക് ചെയ്ത് ലാഭംകൊയ്യുന്ന പമ്പുടമകള്‍ ഇന്ധനവില കുറയുന്നതുമൂലം വന്‍ നഷ്ടം സംഭവിക്കാതിരിക്കാന്‍ ദിവസങ്ങളായി നിരീക്ഷണം നടത്തിവരികയായിരുന്നു.
ഇതിനിടയിലാണ് ഇന്ധനവില ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ കുറയുമെന്ന വിവരം നേരത്തെ മണത്തറിഞ്ഞത്. അതുകൊണ്ട് തന്നെ സ്റ്റോക്ക് ചെയ്യാന്‍ പമ്പുടമകള്‍ തയ്യാറായില്ല. ഉദുമ, കളനാട്, കാസര്‍കോട്ടെ ചില പമ്പുകള്‍ എന്നിവിടങ്ങളില്‍ ഇന്ധനം ചൊവ്വാഴ്ച വൈകിട്ടോടെ കിട്ടാക്കനിയായി. സ്‌റ്റോക്കില്ലെന്ന ബോര്‍ഡാണ് പല പമ്പുകളിലും കാണാന്‍ കഴിഞ്ഞത്.