ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല; വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന വാഹനം പിടിയില്‍
Jul 7, 2017, 11:22 IST
കാസര്‍കോട്: (www.kasargodvartha.com 07.07.2017) ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന വാഹനം മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പിടികൂടി.
നായന്മാര്‍മൂലയിലെ സ്‌കൂളില്‍ നിന്നും ഉളിയത്തടുക്കയിലേക്ക് വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന കെ എല്‍ 14 ജെ 9805 വാഹനമാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ.കെ. രാജീവന്‍, യു.കെ. ദിനേശ്, അസി. മോട്ടോര്‍ ഇന്‍സ്‌പെക്ടര്‍ എം.ജി. ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
വാഹനപരിശോധനക്കിടെയാണ് ഫിറ്റ്‌നസില്ലാതെ ഓടുകയായിരുന്ന വാഹനം പിടിയിലായത്. 2016 ഒക്ടോബര്‍ 10നായിരുന്നു വാഹനത്തിന്റെ ഫിറ്റ്‌നസ് കഴിഞ്ഞത്. കൂടുതല്‍ വിദ്യാര്‍ത്ഥികളെ കയറ്റി ഓടുന്ന സ്‌കൂള്‍ വാഹനങ്ങളെയും അമിത വേഗതയിലും ഓടുന്ന വാഹനങ്ങളെയും പിടികൂടി കര്‍ശന നടപടി സ്വീകരിക്കുമെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vehicle, Students, No Fitness certificate; vehicle held